Live

R.I.P

Obituary
എം.​എ. ചാ​ക്കോ എ​ട്ടു​കെ​ട്ടി​ല്‍

എം.​എ. ചാ​ക്കോ എ​ട്ടു​കെ​ട്ടി​ല്‍

കേ​ര​ള പി​ഡ​ബ്ല്യു​ഡി റി​ട്ട. ചീ​ഫ് എ​ന്‍​ജി​നി​യ​റും ആ​ല​പ്പു​ഴ വെ​ളി​യ​നാ​ട് മാ​ളി​യേ​ക്ക​ല്‍ എ​ട്ടു​കെ​ട്ടി​ല്‍ കു​ടും​ബാം​ഗ​വു​മാ​യ എ​റ​ണാ​കു​ളം ര​വി​പു​രം വാ​ന്‍റേ​ജ് പോ​യി​ന്‍റി​ലെ എം.​എ. ചാ​ക്കോ (89) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം തിങ്കളാഴ്ച 10.30ന് ​ആ​ല​പ്പു​ഴ പ​ഴ​വ​ങ്ങാ​ടി മാ​ര്‍ സ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യി​ല്‍.

ഭാ​ര്യ: ആ​ല​പ്പു​ഴ മ​ഠ​ത്തി​ലാ​ക്ക​ല്‍ പ​രേ​ത​നാ​യ ഡോ. ​എം.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​ള്‍ സൂ​സ​മ്മ. മ​ക്ക​ള്‍: പ​രേ​ത​നാ​യ ആ​ന്‍റ​ണി ചാ​ക്കോ (കെ​എ​സ്ആ​ര്‍​ടി​സി മു​ന്‍ എം​ഡി, ആ​ല​പ്പു​ഴ), പ​രേ​ത​നാ​യ ജി​ജോ ചാ​ക്കോ, സ​ജി ചാ​ക്കോ (എ​ന്‍​ജി​നി​യ​ര്‍, എ​റ​ണാ​കു​ളം), സി​ന്ധു ജോ​ര്‍​ജ് (ടീ​ച്ച​ര്‍, റ​യ​ണ്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍, ന്യൂ​ഡ​ല്‍​ഹി), മാ​ത്യു ചാ​ക്കോ (എ​റ​ണാ​കു​ളം).

മ​രു​മ​ക്ക​ള്‍: റാ​ണി വാ​ര്യം​പ​റ​മ്പി​ല്‍ (ആ​ല​പ്പു​ഴ), പ്രി​യ ക​രു​വേ​ലി​ത്ത​റ (ടീ​ച്ച​ര്‍, ചോ​യ്‌​സ് സ്‌​കൂ​ള്‍ എ​റ​ണാ​കു​ളം), ജോ​ര്‍​ജ് ക​ള്ളി​വ​യ​ലി​ല്‍ (ദീ​പി​ക എ​ഡി​റ്റ​ര്‍ - നാ​ഷ​ണ​ല്‍ അ​ഫ​യേ​ഴ്‌​സ്, ബ്യൂ​റോ ചീ​ഫ് ന്യൂ​ഡ​ല്‍​ഹി), ഷൈ​നി (എ​റ​ണാ​കു​ളം).

കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​ലും കു​ട്ട​നാ​ട്ടി​ലെ റോ​ഡ് ശൃം​ഖ​ല രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലും കാ​ര്‍​ഷി​ക വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും ചാ​ക്കോ നി​ര്‍​ണാ​യ പ​ങ്കു​വ​ഹി​ച്ചി​രു​ന്നു. നി​ര​വ​ധി സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ണ്‍​സ​ള്‍​ട്ട​ന്‍റും പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ അം​ഗീ​കൃ​ത വാ​ല്യൂ​വ​റു​മാ​യി​രു​ന്നു.

പു​ന്ന​പ്ര​യി​ലെ കാ​ര്‍​മ​ല്‍ പോ​ളി​ടെ​ക്‌​നി​ക്കി​ൽ സി​വി​ല്‍ എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ ല​ക്ച​റ​റാ​യി ഡെ​പ്യൂ​ട്ടേ​ഷ​നി​ല്‍ ജോ​ലി ചെ​യ്തു. ബീ​വ​ര്‍ ഐ​ല​ൻ​ഡ് ഡ​വ​ല​പ്‌​മെ​ന്‍റ് ഫോ​റം എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് അ​ട​ക്കം നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട്. മാ​ളി​യേ​ക്ക​ല്‍ എ​ട്ടു​കെ​ട്ടി​ല്‍ കു​ടും​ബ​യോ​ഗം ര​ക്ഷാ​ധി​കാ​രി​യും മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു.

എ​റ​ണാ​കു​ള​ത്തെ ആ​ല​പ്പു​ഴ കൂ​ട്ടാ​യ്മ​യു​ടെ ര​ക്ഷാ​ധി​കാ​രി, ആ​ല​പ്പു​ഴ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ്, ആ​ല​പ്പു​ഴ ക​യ​ര്‍ ക്ല​സ്റ്റ​ര്‍ വി​ക​സ​ന സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍, ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി ജ​ന​കീ​യ വി​ക​സ​ന ഫോ​റം വ​ര്‍​ക്‌​സ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍, ടീം​സ് ഓ​ഫ് ഔ​ര്‍ ലേ​ഡി സം​ഘ​ട​ന​യു​ടെ അ​ധ്യ​ക്ഷ​ന്‍, കു​ട്ട​നാ​ട് വി​ക​സ​ന ഫോ​റം അം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.