പെരിയ: കേന്ദ്രസര്വകലാശാലയില് 2025-26 അധ്യയന വര്ഷത്തെ നാലുവര്ഷ ഓണേഴ്സ് ബിരുദ പ്രവേശനത്തിനു രജിസ്ട്രേഷന് ആരംഭിച്ചു.
നാഷണല് ടെസ്റ്റിംഗ് ഏജന്സി (എന്ടിഎ) നടത്തിയ പൊതുപ്രവേശന പരീക്ഷയില് (സിയുഇടിയുജി) പങ്കെടുത്തവര്ക്ക് ജൂലൈ 31 വരെ സര്വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്ശിച്ച് രജിസ്റ്റര് ചെയ്യാം.
ബിഎസ്സി (ഓണേഴ്സ്) ബയോളജി, ബി കോം (ഓണേഴ്സ്) ഫിനാന്ഷ്യല് അനലിറ്റിക്സ്, ബിസിഎ (ഓണേഴ്സ്), ബിഎ (ഓണേഴ്സ്) ഇന്റര്നാഷണല് റിലേഷന്സ് എന്നീ ബിരുദ പ്രോഗ്രാമുകളാണ് സര്വകലാശാലയിലുള്ളത്. ഇതില് ബിഎ (ഓണേഴ്സ്) ഇന്റര്നാഷണല് റിലേഷന്സ് തിരുവനന്തപുരം ക്യാപിറ്റല് സെന്ററിലും മറ്റു പ്രോഗ്രാമുകള് പെരിയ കാമ്പസിലുമാണ് നടക്കുന്നത്.
ബിഎ (ഓണേഴ്സ്) ഇന്റര്നാഷണല് റിലേഷന്സിന് 40ഉം മറ്റു പ്രോഗ്രാമുകള്ക്ക് 60 വീതവുമാണ് സീറ്റ്. ജനറല്, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാര്ക്ക് 500 രൂപയാണ് രജിസ്ട്രേഷന് ഫീസ്. ഓഗസ്റ്റ് നാലിന് പ്രൊവിഷണല് റാങ്ക് ലിസ്റ്റ് വെബ്സൈറ്റില് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് അഞ്ചിന് admissions@cukerala .ac.in എന്ന ഇ-മെയിലില് പരാതികള് അറിയിക്കാം.
ഓഗസ്റ്റ് ആറിന് അന്തിമ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും. ആദ്യഘട്ട പ്രവേശനം ഓഗസ്റ്റ് ഏഴു മുതല് 10 വരെയും രണ്ടാം ഘട്ടം ഓഗസ്റ്റ് 12 മുതല് 15 വരെയും മൂന്നാംഘട്ടം ഓഗസ്റ്റ് 18 മുതല് 21 വരെയും നടക്കും. ഓഗസ്റ്റ് 25 മുതല് ക്ലാസുകൾ ആരംഭിക്കും. ഹെല്പ്പ്ലൈന്: 0467 2309460/2309467.





Email
Facebook
Twitter
Whatsapp
Linked In
Telegram