ADVERTISEMENT
തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ വസന്ത് വിഹാർ പ്രദേശത്ത് കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾ മരിച്ചു.
ബിഹാറിലെ ബെഗുസാരായിയിൽ നിന്നുള്ള 10 വയസുകാരനും ബിഹാറിലെ മധുബാനിയിൽ നിന്നുള്ള ഒൻപത് വയസുകാരനുമാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഇരുവരെയും എയിംസിൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബസന്ത് നഗറിലെ ഹനുമാൻ മന്ദിറിന് സമീപം വൈകുന്നേരം 4.40 ഓടെയാണ് മതിൽ ഇടിഞ്ഞുവീണതെന്ന് പോലീസ് പറഞ്ഞു. കനത്ത മഴയെ തുടർന്ന് ഡൽഹിയിലുണ്ടാകുന്ന മൂന്നാമത്തെ മരണമാണിത്.
Tags :