ADVERTISEMENT
ന്യൂഡൽഹി: വോട്ട് ക്രമക്കേടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടി പറയാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തിയ വാർത്താസമ്മേളനത്തെ പരിഹസിച്ച് കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കഴിവില്ലായ്മ തുറന്ന് കാട്ടിയ വാർത്താസമ്മേളനമാണ് നടന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
രാഹുലിന്റെ ആരോപണങ്ങൾക്ക് കമ്മീഷൻ കൃത്യമായ മറുപടി നൽകിയില്ല. ഭരിക്കുന്ന പാർട്ടിയോ പ്രതിപക്ഷമോ എന്ന വിവേചനമില്ലെന്ന കമ്മീഷന്റെ വാക്കുകൾ കേട്ടപ്പോൾ ചിരിതോന്നി. രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങളിൽ നിന്ന് കമ്മീഷൻ ഒളിച്ചോടി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നും ജയ്റാം രമേശ് വ്യക്തമാക്കി.
അതേസമയം രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നിലപാട് കർശനമാക്കി. രാഹുൽ ഏഴുദിവസത്തിനകം തെളിവുകള്‍ ഉള്‍പ്പെടെ സത്യവാംഗ്മൂലം സമര്‍പ്പിക്കണമെന്നും അല്ലെങ്കില്‍ രാജ്യത്തോടു മാപ്പ് പറയണമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ആവശ്യപ്പെട്ടു.
Tags :