ADVERTISEMENT

Close
ad
Fri, 5 June 2026
Facebook X Instagram Youtube
Videos

Deepika Editorial

Editorial

22-08-2025

ബ​ഹു​സ്വ​ര ഇ​ന്ത്യ​ക്കു​മേ​ൽ ‘രാ​ജ്യ​ദ്രോ​ഹ’​ത്തി​ന്‍റെ വാ​ൾ

Editorial

22-08-2025

ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം

Editorial

20-08-2025

ആ​ർ​ക്കു​വേ​ണ്ടി​യാ​ണീ ‘ശ്വാ​ന​രാ​ഷ്‌​ട്രീ​യം?’

Editorial

19-08-2025

പു​തു​സം​രം​ഭ​ക​രി​ലേ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രാം

Editorial

18-08-2025

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​യം വ്യ​ക്ത​മാ​ക്കി

Editorial

17-08-2025

ഓ​പ്പ​റേ​ഷ​ൻ അ​ഹിം​സ​യു​ടെ വി​ജ​യ​ദി​നം

Popular Sections

ad

ADVERTISEMENT

View All

Local News

Idukki

ക​ലു​ങ്ക് അ​പ​ക​ട ഭീ​ഷ​ണി​യി​ൽ; അ​ധി​കൃ​ത​ർ​ക്കു കു​ലു​ക്ക​മി​ല്ല

ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ര്‍ നോ​ര്‍​ത്ത്- വെ​ട്ടി​ക്കാ​മ​റ്റം പ്ര​കാ​ശ് റോ​ഡി​ലെ ക​ലു​ങ്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു.


2018ലെ ​പ്ര​ള​യ​ത്തി​ൽ ക​ലു​ങ്കി​ന്‍റെ ക​ല്‍​ക്കെ​ട്ട് ഇ​ള​കി​പ്പോ​യ​തോ​ടെ​യാ​ണ് അ​പ​ക​ട സ്ഥി​തി​യി​ലാ​യ​ത്. ഇ​തോ​ടെ ക​ലു​ങ്കി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു​താ​ഴ്ന്ന നി​ല​യി​ലാ​ണ്.


സം​ഭ​വ​മു​ണ്ടാ​യ അ​ന്നു​ത​ന്നെ നാ​ട്ടു​കാ​രും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും റി​ബ​ണ്‍ കെ​ട്ടി മ​ട​ങ്ങി​യ​ത​ല്ലാ​തെ തു​ട​ര്‍ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.


പി​ന്നീ​ടു​ണ്ടാ​യ എ​ല്ലാ കാ​ല​വ​ര്‍​ഷ​ത്തി​ലും അ​പ​ക​ട സാ​ധ്യ​ത നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​മ്പോ​ള്‍ ടാ​ര്‍ വീ​പ്പ വ​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത​ല്ലാ​തെ മ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ല.


ബ​സു​ക​ളും ടോ​റ​സ് ലോ​റി​ക​ളു​മ​ട​ക്കം ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ട്.
അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള ഭാ​ഗ​ത്തു ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ ഒ​ന്നു നി​ര്‍​ത്തേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ ക​ലു​ങ്ക് ഇ​ടി​യു​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.


നി​ല​വി​ല്‍ സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ ഇ​തു​വ​ഴി ക​ട​ന്നു​വ​രു​ന്ന ഡ്രൈ​വ​ര്‍​മാ​രോ​ട് അ​പ​ക​ട മു​ന്ന​റി​യി​പ്പ് കൊ​ടു​ത്താ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്.

Thiruvananthapuram

തിരുവനന്തപുരത്ത് മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഭീഷണി

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച മഴയ്ക്ക് ശമനമില്ലാത്തത് ജനജീവിതത്തെ സാരമായി ബാധിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ആശങ്കയുയർത്തുന്നുണ്ട്.

നഗരത്തിലെ പല പ്രധാന റോഡുകളിലും വെള്ളം കയറിയത് ഗതാഗത തടസ്സങ്ങൾക്ക് കാരണമായി. ചിലയിടങ്ങളിൽ വീടുകളിലും വെള്ളം കയറിയതായും റിപ്പോർട്ടുകളുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്നും ജില്ലയിൽ കനത്ത മഴ തുടരാൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Kollam

കൊല്ലം ജില്ലയിൽ ശക്തമായ മഴ തുടരുന്നു; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

കൊല്ലം ജില്ലയിൽ ഇന്നും ശക്തമായ മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂലൈ 26 വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വരും ദിവസങ്ങളിൽ അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ മഴ തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ടു. നദികളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

Pathanamthitta

വെ​ൽ​ഡ​ൺ, റെസ്ക്യൂ ടീം

പ​ത്ത​നം​തി​ട്ട: അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടു​ദി​വ​സം നീ​ണ്ട ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഫ‍​യ​ർ​ഫോ​ഴ്സ്, എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘാം​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ ശ്ലാ​ഘി​ക്ക​പ്പെ​ട്ടു.

കോ​ന്നി പ​യ്യ​നാ​മ​ൺ ചെ​ങ്കു​ള​ത്ത് ക്വാ​റി​യി​ലെ അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ത്തി​ന് ആ​ദ്യം അ​പ​ക​ട​ത്തി​ന്‍റെ രൂ​ക്ഷ​ത അ​ത്ര​യും വെ​ളി​വാ​യി​ല്ല. പാ​റ​മ​ട​യ്ക്കു​ള്ളി​ൽ അ​ട​ർ​ന്നു​വീ​ണ പാ​റ​യ്ക്ക​ട​യി​ൽ ഒ​രു മൃ​ത​ദേ​ഹം അ​പ്പോ​ൾ ത​ന്നെ കാ​ണാ​നാ​യി. ഇ​തു പു​റ​ത്തെ​ടു​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ സം​ഘ​ത്തി​നു വെ​ല്ലു​വി​ളി​യാ​യ​ത് തു​ട​ർ​ച്ച​യാ​യ പാ​റ ഇ​ടി​ച്ചി​ൽ ആ​യി​രു​ന്നു. പ​ല കോ​ണു​ക​ളി​ൽ നി​ന്നും ക​ല്ലു​ക​ൾ അ​ട​ർ​ന്നു വീ​ഴാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​യി.

കൂ​ടു​ത​ൽ സേ​നാം​ഗ​ങ്ങ​ൾ വ​ട​വും ച​ങ്ങ​ല​യും ക്രെ​യി​നു​മാ​യി സ്ഥ​ല​ത്തെ​ത്തി. ജി​ല്ല​യി​ൽ ക്യാ​ന്പ് ചെ​യ്തി​രു​ന്ന 27 അം​ഗ എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​വും പാ​ഞ്ഞെ​ത്തി. വൈ​കു​ന്നേ​ര​ത്തോ​ടെ പാ​റ​ക​ൾ നീ​ക്കി ഒ​രു മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​തി​നു പി​ന്നാ​ലെ ഉ​ണ്ടാ​യ പാ​റ ഇ​ടി​ച്ചി​ലാ​ണ് ഇ​നി​യു​ള്ള ര​ക്ഷാ​ദൗ​ത്യ​ത്തെ പി​ന്നോ​ട്ട​ടി​ച്ച​ത്. മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കാ​ൻ നാ​ലം​ഗ​ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ഇ​റ​ങ്ങി​യ അ​തേ സ്ഥാ​ന​ത്തേ​ക്ക് അ​ട​ർ​ന്നു​വീ​ണ പാ​റ​ക്കെ​ട്ടു​ക​ൾ ക​ണ്ട് എ​ല്ലാ​വ​രും ഭ​യ​ന്നു. അ​ല്പ സ​മ​യം മു​ന്പാ​ണ് ഇ​തു സം​ഭ​വി​ച്ചി​രു​ന്ന​തെ​ങ്കി​ൽ എ​ന്നോ​ർ​ത്ത് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​ൻ അ​ട​ക്കം നെ​ടു​വീ​ർ​പ്പി​ട്ടു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ര​ക്ഷാ​ദൗ​ത്യം പു​ന​രാ​രം​ഭി​ച്ച​ത് മാ​സ്റ്റ​ർ പ്ലാ​നി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​വെ​ങ്കി​ലും പാ​റ ഇ​ടി​ച്ചി​ൽ തു​ട​ർ​ന്ന​തോ​ടെ ഇ​തു നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്നു. മ​നു​ഷ്യ​സാ​ധ്യ​മ​ല്ല തു​ട​ർ പ്ര​വ​ർ​ത്ത​ന​മെ​ന്നു മ​ന​സി​ലാ​ക്കി​യ​തോ​ടെയാണ് ഉ​പ​ക​ര​ണ​ങ്ങ​ൾ തേ​ടി​യ​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ ആ​ല​പ്പു​ഴ​യി​ൽ നി​ന്നു ലോം​ഗ് ബൂം ​ഹി​റ്റാ​ച്ചി സ്ഥ​ല​ത്തെ​ത്തി. പി​ന്നീ​ടു കാ​ര്യ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​യി.

പാ​റ​മ​ട​യു​ടെ ക​ര​യി​ൽ നി​ന്നു​കൊ​ണ്ട് ഹി​റ്റാ​ച്ചി​യു​ടെ കൈ ​ഉ​പ​യോ​ഗി​ച്ച് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഹി​റ്റാ​ച്ചി​യെ തൊ​ടാ​മെ​ന്നാ​യി. സ​മീ​പ​ത്തെ പാ​റ​ക്ക​ല്ലു​ക​ൾ നീ​ക്കി ഹി​റ്റാ​ച്ചി​യു​ടെ കാ​ബി​ൻ ഉ​യ​ർ​ത്താ​നാ​യി പി​ന്നീ​ടു​ള്ള ശ്ര​മം. ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി 8.30ഓ​ടെ അ​ജ​യ് റാ​യി​യു​ടെ മൃ​ത​ദേ​ഹം ഹി​റ്റാ​ച്ചി​ക്കു​ള്ളി​ൽ ക​ണ്ടു.

അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ പ്ര​ത്യേ​ക ദൗ​ത്യസം​ഘ​ത്തി​ലെ അ​മ​ൽ, ജി​ത്ത്, ബി​നു​മോ​ൻ എ​ന്നി​വ​ർ വ​ട​ത്തി​ൽ സാ​ഹ​സി​ക​മാ​യി താ​ഴേ​ക്ക് ഇ​റ​ങ്ങി. മൃ​ത​ദേ​ഹം ഇ​വ​ർ പു​റ​ത്തെ​ത്തി​ച്ച​തോ​ടെ സാ​ഹ​സി​ക​മാ​യ ഒ​രു ദൗ​ത്യം പൂ​ർ​ത്തി​യാ​യി. ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ വി​ഭാ​ഗ​ത്തി​ന്‍റെ 20 അം​ഗ ടീ​മാ​ണ് രാ​വി​ലെ മു​ത​ൽ ദൗ​ത്യം ന​ട​ത്തി​യ​ത്.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ഗ്നി​സു​ര​ക്ഷാ സേ​ന, എ​ൻ​ഡി​ആ​ർ​എ​ഫ് എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ച്ച​ത്. ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​ൻ ര​ണ്ടു​ദി​വ​സ​വും സ്ഥ​ല​ത്തു ക്യാ​ന്പ് ചെ​യ്തി​രു​ന്നു. എ​ഡി​എം ബി. ​ജ്യോ​തി, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ർ. രാ​ജ‌​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.

ഫ​യ​ർ​ഫോ​ഴ്സ് ജി​ല്ലാ ഓ​ഫീ​സ​ർ ബി.​എം. പ്ര​താ​പ​ച​ന്ദ്ര​ൻ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ. ​സാ​ബു എ​ന്നി​വ​രാ​ണ് ര​ക്ഷാ​ദൗ​ത്യ​ത്തി​നു നേ​തൃ​ത്വം ന​ൽ​കിയത്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന നാ​ലാം ബ​റ്റാ​ലി​യ​ൻ ടീം ​ക​മാ​ൻ​ഡ​ർ സ​ഞ്ജ​യ് സിം​ഗ് മ​ൽ​സു​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 27 അം​ഗ എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​മാ​ണ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്ന​ത്.

Idukki

ക​ലു​ങ്ക് അ​പ​ക​ട ഭീ​ഷ​ണി​യി​ൽ; അ​ധി​കൃ​ത​ർ​ക്കു കു​ലു​ക്ക​മി​ല്ല

ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ര്‍ നോ​ര്‍​ത്ത്- വെ​ട്ടി​ക്കാ​മ​റ്റം പ്ര​കാ​ശ് റോ​ഡി​ലെ ക​ലു​ങ്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു.


2018ലെ ​പ്ര​ള​യ​ത്തി​ൽ ക​ലു​ങ്കി​ന്‍റെ ക​ല്‍​ക്കെ​ട്ട് ഇ​ള​കി​പ്പോ​യ​തോ​ടെ​യാ​ണ് അ​പ​ക​ട സ്ഥി​തി​യി​ലാ​യ​ത്. ഇ​തോ​ടെ ക​ലു​ങ്കി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു​താ​ഴ്ന്ന നി​ല​യി​ലാ​ണ്.


സം​ഭ​വ​മു​ണ്ടാ​യ അ​ന്നു​ത​ന്നെ നാ​ട്ടു​കാ​രും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും റി​ബ​ണ്‍ കെ​ട്ടി മ​ട​ങ്ങി​യ​ത​ല്ലാ​തെ തു​ട​ര്‍ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.


പി​ന്നീ​ടു​ണ്ടാ​യ എ​ല്ലാ കാ​ല​വ​ര്‍​ഷ​ത്തി​ലും അ​പ​ക​ട സാ​ധ്യ​ത നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​മ്പോ​ള്‍ ടാ​ര്‍ വീ​പ്പ വ​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത​ല്ലാ​തെ മ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ല.


ബ​സു​ക​ളും ടോ​റ​സ് ലോ​റി​ക​ളു​മ​ട​ക്കം ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ട്.
അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള ഭാ​ഗ​ത്തു ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ ഒ​ന്നു നി​ര്‍​ത്തേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ ക​ലു​ങ്ക് ഇ​ടി​യു​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.


നി​ല​വി​ല്‍ സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ ഇ​തു​വ​ഴി ക​ട​ന്നു​വ​രു​ന്ന ഡ്രൈ​വ​ര്‍​മാ​രോ​ട് അ​പ​ക​ട മു​ന്ന​റി​യി​പ്പ് കൊ​ടു​ത്താ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്.

Alappuzha

മു​ഹ​മ്മ കെ​ഇ കാ​ർ​മ​ൽ സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം മ​ഹ​ത്ത​രം: മ​ന്ത്രി പി. ​പ്ര​സാ​ദ്

മു​ഹ​മ്മ: മു​ഹ​മ്മ കെ​ഇ കാ​ർ​മ​ൽ സി​എം​ഐ സ്കൂ​ൾ ന​ട​ത്തി​യ ക​ർ​ഷ​ക​ദി​നാ​ഘോ​ഷം വേ​റി​ട്ട കാ​ഴ്ച​യൊ​രു​ക്കി. ആ​ല​പ്പി ഡേ​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് മു​ഹ​മ്മ​യു​ടെ മ​നം ക​വ​ർ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഓ​ണ​നാ​ളു​ക​ളു​ടെ മ​ധു​രം പ​ക​രാ​ൻ മാ​വേ​ലി​യും ഓ​ണ​ത്ത​പ്പ​നും വാ​മ​ന​നും മ​ല​യാ​ളി മ​ങ്ക​മാ​രും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ എ​ത്തി​യ​ത് ഇ​മ്പ​മൂ​റു​ന്ന കാ​ഴ്ച​യാ​യി.


സ്കൂ​ൾ ക​വാ​ട​ത്തി​ന് മു​ന്നി​ൽ സ​ജ്ജ​മാ​ക്കി​യ തി​രു​വോ​ണ​ത്തോ​ണി​യാ​ണ് കാ​ണി​ക​ളെ വ​ര​വേ​റ്റ​ത്. തോ​ണി നി​റ​യെ പ​ച്ച​ക്ക​റി​ക​ളും ഒ​രു​ക്കി​യി​രു​ന്നു. ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ച്ച ആ​ക​ർ​ഷ​ണീ​യ​മാ​യ വേ​ദി​യി​ലേ​ക്ക് ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് വി​ശി​ഷ്ടാ​തി​ഥി​ക​ളെ വ​ര​വേ​റ്റ​ത്. മ​ന്ത്രി പി. ​പ്ര​സാ​ദ് ക​ർ​ഷ​ക ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.


ക​ർ​ഷ​ക​രെ​യും കൃ​ഷി​യെ​യും ചേ​ർ​ത്തു​പി​ടി​ക്കാ​ൻ കെ​ഇ കാ​ർ​മ​ൽ സ്കൂ​ൾ കാ​ണി​ച്ച താ​ത്പ​ര്യം മ​ഹ​ത്വ​മേ​റി​യ​താ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഒ​രു സ്കൂ​ൾ കൃ​ഷി​യെ നെ​ഞ്ചി​ലേ​റ്റു​ന്ന കാ​ഴ്ച മ​ന​സി​ൽ ത​ട്ടു​ന്ന​താ​ണ്. ഇ​തു​പോ​ലൊ​രു പ​രി​പാ​ടി അ​ടു​ത്തെ​ങ്ങും താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


ക​ർ​ഷ​ക​രോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി കു​ട്ടി​ക​ൾ വീ​ടു​ക​ളി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ അ​നാ​ഥാ​ല​യ​ത്തി​ലേ​ക്ക് ന​ൽ​കു​ന്ന​തി​നാ​യി മ​ന്ത്രി ഏ​റ്റു​വാ​ങ്ങി. മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ന്ന സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. സാം​ജി വ​ട​ക്കേ​ട​ത്തി​നെ മു​ഹ​മ്മ പ​ഞ്ചാ​യ​ത്തി​നു​വേ​ണ്ടി മ​ന്ത്രി പൊ​ന്നാ​ട അ​ണി​യി​ച്ചു.


പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന ഷാ​ബു ഫ​ല​കം കൈ​മാ​റി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പോ​ൾ തു​ണ്ടു​പ​റ​മ്പി​ൽ മ​ന്ത്രി​യെ പൊ​ന്നാ​ട അ​ണി​യി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​ന്ധു രാ​ജീ​വ്, പ​ഞ്ചാ​യ​ത്തം​ഗം വി. ​വി​ഷ്ണു, ബ​ർ​സാ​ർ ഫാ. ​സ​നു വ​ലി​യ​വീ​ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷൈ​നി ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​പി. അ​ഭി​ലാ​ഷ്, സെ​ക്ര​ട്ട​റി റോ​ക്കി തോ​ട്ടു​ങ്ക​ൽ, സ​ന്തോ​ഷ് ഷ​ൺ​മു​ഖ​ൻ, കോ ​ഓ​ർ​ഡി​നേ​റ്റ​ർ സ​ബി​ത, ജേ​ക്ക​ബ് ഐ. ​ചാ​ക്കോ, ക്ലൗ​ഡി​യ ഏ​ബ്ര​ഹാം, ന​വ്യ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kottayam

നാ​​ട്ടാ​​ന​​ക​​ള്‍ നാ​​ടൊ​​ഴി​​യു​​ന്നു; അ​​ക​​ലെ​​യ​​ല്ല, ഗ​​ജ​​വീ​​ര​​ന്മാ​​രി​​ല്ലാ​​ത്ത മേ​​ള​​ക​​ളും പൂ​​ര​​വും

കോ​​ട്ട​​യം: ആ​​റാ​​ട്ടി​​നും എ​​ഴു​​ന്നെ​​ള്ളി​​പ്പി​​നും ആ​​ഘോ​​ഷ​​ത്തി​​നും നെ​​റ്റി​​പ്പ​​ട്ട​​മ​​ണി​​ഞ്ഞ ആ​​ന​​ക​​ളി​​ല്ലാ​​ത്ത കാ​​ലം വി​​ദൂ​​ര​​മ​​ല്ല.


വ​​നം​​വ​​കു​​പ്പി​​ന്‍റെ പു​​തി​​യ ക​​ണ​​ക്കെ​​ടു​​പ്പി​​ല്‍ സം​​സ്ഥാ​​ന​​ത്ത് നാ​​ട്ടാ​​ന​​ക​​ളു​​ടെ എ​​ണ്ണം 389. ഏ​​ഴ് വ​​ര്‍​ഷ​​ത്തി​​നു​​ള്ളി​​ല്‍ 130 നാ​​ട്ടാ​​ന​​ക​​ളാ​​ണ് സം​​സ്ഥാ​​ന​​ത്ത് ച​​രി​​ഞ്ഞ​​ത്. നി​​ല​​വി​​ലു​​ള്ള​​വ​​യി​​ല്‍ ഏ​​റെ​​യും നാ​​ല്‍​പ​​തു വ​​യ​​സി​​ല്‍ കൂ​​ടി​​യ​​വ​​യാ​​ണ്. ശ​​രാ​​ശ​​രി ആ​​യു​​സ് 60-70 വ​​യ​​സ് ആ​​ണെ​​ന്നി​​രി​​ക്കേ ക​​രി​​വീ​​ര​​ന്‍ കാ​​ട്ടി​​ല്‍ മാ​​ത്രം കാ​​ണു​​ന്ന ജീ​​വി​​യാ​​യി മാ​​റും. ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്‍​പ്പെ​​ടെ ആ​​ന​​ക​​ളെ എ​​ത്തി​​ക്കു​​ന്ന​​തി​​ലെ നി​​യ​​മ​​പ്ര​​ശ്‌​​ന​​ങ്ങ​​ളും ലൈ​​സ​​ന്‍​സ് ന​​ല്‍​കു​​ന്ന​​തി​​ലെ സ​​ര്‍​ക്കാ​​ര്‍ വി​​മു​​ഖ​​ത​​യു​​മാ​​ണ് പ​​രി​​മി​​തി.


2018 ന​​വം​​ബ​​ര്‍ 29ന് ​​ന​​ട​​ത്തി​​യ സെ​​ന്‍​സ​​സി​​ല്‍ സം​​സ്ഥാ​​ന​​ത്ത് 521 നാ​​ട്ടാ​​ന​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. ഇ​​രു​​പ​​ത് വ​​ര്‍​ഷം മു​​ന്‍​പ് ആ​​യി​​ര​​ത്തി​​ല​​ധി​​കം നാ​​ട്ടാ​​ന​​ക​​ളു​​ള്ള പ്ര​​താ​​പ​​കാ​​ല​​മൊ​​ക്കെ അ​​സ്ത​​മി​​ച്ചു. മ​​ര​​ണ​​നി​​ര​​ക്കി​​ന് വേ​​ഗം കൂ​​ടി​​യാ​​ല്‍ പ​​ത്തു വ​​ര്‍​ഷ​​ത്തി​​നു​​ള്ളി​​ല്‍ പ​​ത്തി​​രു​​പ​​ത് ആ​​ന​​ക​​ള്‍ നി​​ര​​ക്കു​​ന്ന ഗ​​ജ​​മേ​​ള​​ക​​ളും പൂ​​ര​​വു​​മൊ​​ക്കെ ഇ​​ല്ലാ​​താ​​കും. വ​​നം​​വ​​കു​​പ്പ്, സ​​ര്‍​ക്കാ​​ര്‍ ദേ​​വ​​സ്വം, സ്വ​​കാ​​ര്യ ദേ​​വ​​സ്വം, വ്യ​​ക്തി​​ക​​ള്‍ എ​​ന്നി​​വ​​രു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലാ​​ണ് നാ​​ട്ടാ​​ന​​ക​​ള്‍. ഗു​​രു​​വാ​​യൂ​​ര്‍ ആ​​ന​​ക്കോ​​ട്ട​​യി​​ല്‍ 37 ആ​​ന​​ക​​ളു​​ണ്ട്.


നാ​​ട്ടി​​ല്‍ ആ​​ന​​ക​​ളു​​ടെ പ്ര​​ജ​​ന​​ന​​ത്തി​​ന് പ​​രി​​മി​​തി​​ക​​ളേ​​റെ​​യാ​​ണ്. ഗ​​ര്‍​ഭ​​കാ​​ലം 20-23 മാ​​സം. പ്ര​​സ​​വ​​ശേ​​ഷം ത​​ള്ള​​യാ​​നയെയും കു​​ട്ടി​​യെ​​യും അ​​ഞ്ചു വ​​ര്‍​ഷ​​ത്തോ​​ളം പ​​രി​​പാ​​ലി​​ക്ക​​ണം. വ​​ന​​ത്തി​​ലെ സ്വാ​​ഭാ​​വി​​ക ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​യി​​ല്‍​നി​​ന്ന് നാ​​ട്ടി​​ന്‍​പു​​റം വ്യ​​ത്യ​​സ്ത​​മാ​​യ​​തി​​നാ​​ല്‍ നാ​​ട്ടി​​ല്‍ ആ​​ന​​ക്കു​​ട്ടി ഉ​​ണ്ടാ​​വാ​​ന്‍ സാ​​ധ്യ​​ത കു​​റ​​വാ​​ണ്.

വ​​ഴി തെ​​റ്റി നാ​​ട്ടി​​ലേ​​ക്കു വ​​ന്ന​​തും ഒ​​ഴു​​കി വ​​ന്ന​​തു​​മാ​​യ നാ​​ല​​ഞ്ച് കു​​ട്ടി​​യാ​​ന​​ക​​ളെ വ​​നം​​വ​​കു​​പ്പ് പ​​രി​​പാ​​ലി​​ക്കു​​ന്നു​​ണ്ട്. എ​​ന്നാ​​ല്‍ ത​​മി​​ഴ്‌​​നാ​​ട്ടി​​ലും ക​​ര്‍​ണാ​​ട​​ക​​യി​​ലു​​മൊ​​ക്കെ ബ്രീ​​ഡിം​​ഗ് സൗ​​ക​​ര്യ​​മു​​ണ്ട്. കേ​​ര​​ള​​ത്തി​​ല്‍ കാ​​ട്ടി​​ല്‍ പെ​​രു​​കി നാ​​ട്ടു​​കാ​​ര്‍​ക്ക് ഭീ​​ഷ​​ണി​​യാ​​യ കൊ​​ല​​കൊ​​മ്പ​​ന്‍​മാ​​രെ പി​​ടി​​കൂ​​ടി ആ​​ന​​ക്കൊ​​ട്ടി​​ലു​​ക​​ളി​​ല്‍ കു​​ങ്കി​​യാ​​ന​​ക​​ളെ​​ക്കൊ​​ണ്ട് മെ​​രു​​ക്കു​​ക​​യാ​​ണ് പ​​രി​​ഹാ​​രം.


പോ​​ഷ​​കാ​​ഹാ​​ര​​ക്കു​​റ​​വ്, വി​​ശ്ര​​മ​​മി​​ല്ലാ​​യ്മ, ജോ​​ലി​​ഭാ​​രം, തെ​​റ്റാ​​യ ആ​​ഹാ​​ര​​രീ​​തി എ​​ന്നി​​വ​​യാ​​ണ് മ​​ര​​ണ​​നി​​ര​​ക്ക് അ​​സാ​​ധാ​​ര​​ണ​​മാ​​യി വ​​ര്‍​ധി​​ക്കാ​​ന്‍ കാ​​ര​​ണം.


പാ​​ദ​​രോ​​ഗം, എ​​ര​​ണ്ട​​ക്കെ​​ട്ട് എ​​ന്നി​​വ ബാ​​ധി​​ച്ചും ആ​​ന​​ക​​ള്‍ ച​​രി​​യു​​ന്നു​​ണ്ട്. ദി​​വ​​സം 250 ലി​​റ്റ​​ര്‍ വെ​​ള്ള​​വും 150-250 കി​​ലോ വ​​രെ തീ​​റ്റ​​യും ആ​​ന​​യ്ക്ക് വേ​​ണം. പൊ​​തു​​വേ ത​​ണു​​ത്ത അ​​ന്ത​​രീ​​ക്ഷ​​മാ​​ണ് താ​​ത്പ​​ര്യം. പു​​റ​​മെ പ്ര​​ക​​ട​​മാ​​കാ​​ത്ത അ​​സു​​ഖം വ​​ന്നാ​​ല്‍ ക​​ണ്ടെ​​ത്താ​​നു​ള്ള ആ​​ധു​​നി​​ക ചി​​കി​​ത്സാ സം​​വി​​ധാ​​ന​​വും ആ​​ശു​​പ​​ത്രി​​യും സം​​സ്ഥാ​​ന​​ത്ത് ഇ​​ല്ലാ​​ത്ത​​താ​​ണ് പ്ര​​ധാ​​ന പ​​രി​​മി​​തി. വ​​നം വ​​കു​​പ്പി​​നു കീ​​ഴി​​ല്‍ കോ​​ട്ടൂ​​ര്‍, കോ​​ന്നി, വ​​യ​​നാ​​ട്, ധോ​​ണി, കാ​​പ്രി​​ക്കാ​​ട് എ​​ന്നി​​വ​​ട​​ങ്ങ​​ളി​​ല്‍ ആ​​ന പ​​രി​​പാ​​ല​​ന കേ​​ന്ദ്ര​​ങ്ങ​​ളു​​ണ്ട്.

Ernakulam

മെ​സി വ​രു​മോ... ഇ​ല്ല​യോ... ക​ലൂ​ര്‍ സ്റ്റേ​ഡി​യം ഒ​രു​ങ്ങി​ത്തു​ട​ങ്ങി

കൊ​ച്ചി: ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ അ​ര്‍​ജ​ന്‍റീ​ന​യും ല​യ​ണ​ല്‍ മെ​സി​യും കേ​ര​ള​ത്തി​ലേ​ക്ക് പ​ന്തു​ത​ട്ടാ​ന്‍ വ​രു​മോ... ഇ​ല്ല​യോ... എ​ന്ന അ​നി​ശ്ചി​ത​ത്വം നി​ല​നി​ല്‍​ക്കു​ക​യാ​ണെ​ങ്കി​ലും മ​ത്സ​ര വേ​ദി​യാ​യി ക​ണ​ക്കാ​ക്കു​ന്ന ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി.

സ്റ്റേ​ഡി​യം പെ​യി​ന്‍റ് ചെ​യ്ത് ഇ​രി​പ്പി​ട​ങ്ങ​ള്‍ ന​വീ​ക​രി​ക്കു​ന്ന​തി​ന് പു​റ​മേ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഭാ​ഗ​ങ്ങ​ള്‍ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ബ​ല​പ്പെ​ടു​ത്തു​ന്ന​തും ചോ​ര്‍​ച്ച​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളു​മാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ര്‍​ജ​ന്‍റീ​ന കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യാ​ല്‍ അ​തി​നു മു​ന്നേ അ​ടി​സ്ഥാ​ന ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടി​യാ​ണ് ഇ​പ്പോ​ഴ​ത്തെ ന​വീ​ക​ര​ണം.

അ​ര്‍​ജ​ന്‍റീ​ന ടീം ​വ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​തി​നി​ധി​ക​ള്‍ ജി​സി​ഡി​എ​യി​ല്‍ എ​ത്തി​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര വേ​ദി​യാ​കാ​ന്‍ യോ​ഗ്യ​മാ​കും വി​ധം സ്റ്റേ​ഡി​യം ഫി​റ്റ് ആ​ണെ​ന്നാ​ണ് ജി​സി​ഡി​എ അ​ധി​കൃ​ത​ര്‍ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​നെ അ​റി​യി​ച്ച​ത്. മാ​ത്ര​മ​ല്ല 2017ല്‍ ​ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക ​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍​ക്കാ​യി സ്റ്റേ​ഡി​യം ഫി​ഫ​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം ന​വീ​ക​രി​ച്ചി​രു​ന്നു. ഇ​നി അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ മാ​ത്രം മ​തി​യെ​ന്നാ​ണ് ജി​സി​ഡി​എ​യു​ടെ വി​ശ​ദീ​ക​ര​ണം.

സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തൃ​തി വ​രു​ന്ന ഭാ​ഗ​ത്തി​ന്‍റെ പെ​യി​ന്‍റിം​ഗാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. 1.35 കോ​ടി രൂ​പ​യ്ക്ക് ഡു​റോ​ലാ​ക് എ​ന്ന സ്ഥാ​പ​ന​മാ​ണ് വ​ര്‍​ക്ക് ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ പെ​യി​ന്‍റിം​ഗ് പൂ​ര്‍​ത്തി​യാ​കും. തു​ട​ര്‍​ന്ന് ഇ​രി​പ്പി​ട​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​വും ചോ​ര്‍​ച്ച പ​രി​ഹ​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള സി​വി​ല്‍ വ​ര്‍​ക്കു​ക​ളും ന​ട​ക്കും. അ​ഞ്ച് കോ​ടി രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​ര​ണം.

ഇ​തോ​ടൊ​പ്പം ഫ്‌​ളെ​ഡ്‌​ലി​റ്റു​ക​ള്‍ ന​വീ​ക​രി​ക്കു​ന്ന ജോ​ലി​ക​ളും ആ​രം​ഭി​ക്കു​മെ​ന്ന് ജി​സി​ഡി​എ അ​റി​യി​ച്ചു. നി​ല​വി​ലു​ള്ള ലൈ​റ്റു​ക​ള്‍ അ​ഴി​ച്ചു​മാ​റ്റി പു​തി​യ ഫ്രെ​യ്മു​ക​ള്‍ സ്ഥാ​പി​ച്ച ശേ​ഷം ലൈ​റ്റു​ക​ള്‍ പു​ന​സ്ഥാ​പി​ക്കു​ന്ന​താ​ണ് ഇ​തോ​ടൊ​പ്പം ചെ​യ്യു​ന്ന​ത്. ഹാ​ല​ജ​ന്‍ ലൈ​റ്റു​ക​ള്‍​ക്ക് പ​ക​രം സ്റ്റേ​ഡി​യം മു​ഴു​വ​ന്‍ എ​ല്‍​ഇ​ഡി പ്ര​കാ​ശ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തും ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്നും ജി​സി​ഡി​എ അ​റി​യി​ച്ചു.

1996ലാ​ണ് ജി​സി​ഡി​എ സ്റ്റേ​ഡി​യം നി​ര്‍​മി​ച്ച​ത്. 34 ഏ​ക്ക​ർ ഭൂ​മി​യി​ലെ 12 ഏ​ക്ക​റി​ല്‍ മൂ​ന്നു നി​ല​ക​ളി​ലാ​യി 55,000 പേ​ര്‍​ക്ക് ഇ​രി​പ്പി​ട സൗ​ക​ര്യം സ്റ്റേ​ഡി​യ​ത്തി​ലു​ണ്ട്. നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര, ദേ​ശീ​യ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍​ക്കും ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍​ക്കും ഐ​എ​സ്എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍​ക്കും സ്റ്റേ​ഡി​യം വേ​ദി​യാ​യി. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ഹോം ​ഗ്രൗ​ണ്ട് കൂ​ടി​യാ​ണ് ക​ലൂ​ര്‍ സ്റ്റേ​ഡി​യം.

Thrissur

ആ​രോ​ഗ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം: ബി​ജെ​പി മാ​ർ​ച്ച് ന​ട​ത്തി

തൃ​ശൂ​ർ: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ബി​ജെ​പി സി​റ്റി ജി​ല്ലാ ക​മ്മി​റ്റി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. മു​ൻ ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റും തൃ​ശൂ​ർ ജി​ല്ലാ പ്ര​ഭാ​രി​യു​മാ​യ എം.​വി. ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ബി​ജെ​പി സി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ജേ​ക്ക​ബ്, മെ​ഡി​ക്ക​ൽ കോ​ള​ജ് മു​ൻ സൂ​പ്ര​ണ്ട് ഡോ. ​ഭീം ജ​യ​രാ​ജ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​കെ. ബാ​ബു, അ​ഡ്വ. കെ.​ആ​ർ. ഹ​രി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡോ. ​വി. ആ​തി​ര, പൂ​ർ​ണി​മ സു​രേ​ഷ്, സു​ധീ​ഷ് മേ​നോ​ത്തു​പ​റ​ന്പി​ൽ, സൗ​മ്യ സ​ലേ​ഷ്, ടി. ​സ​ർ​ജു, ജി​ല്ലാ ട്ര​ഷ​റ​ർ വി​ജ​യ​ൻ മേ​പ്ര​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


സെ​ക്ര​ട്ട​റി​മാ​രാ​യ മു​ര​ളി കൊ​ള​ങ്ങാ​ട്ട്, കെ.​ജി. നി​ജി, സ​ജി​നി മു​ര​ളി, റി​ക്സ്ൻ ചെ​വി​ട​ൻ, പി. ​പ്ര​വീ​ണ്‍, വി​ൻ​ഷി അ​രു​ണ്‍​കു​മാ​ർ, യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ബീ​ഷ് മ​രു​ത​യൂ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ര​ഘു​നാ​ഥ് സി. ​മേ​നോ​ൻ, അ​ശ്വി​ൻ വാ​ര്യ​ർ, എം.​ആ​ർ. വി​ശ്വ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. റോ​ഡ് ഉ​പ​രോ​ധി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി.

Palakkad

മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി കെ​ട്ടി​ട​മൊ​രു​ങ്ങി

മ​ണ്ണാ​ർ​ക്കാ​ട്: ന​ഗ​ര​സ​ഭ​യി​ൽ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി കെ​ട്ടി​ടം ഒ​രു​ങ്ങി.


മു​ക്ക​ണ്ണം പാ​ല​ത്തി​നു സ​മീ​പ​മാ​ണ് ഇ​രു​നി​ല​ക​ളു​ള്ള കെ​ട്ടി​ടം ഒ​രു​ങ്ങി​യ​ത്. കി​ട​ത്തി​ച്ചി​കി​ത്സ, ഉ​ഴി​ച്ചി​ൽ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​നി പു​തി​യ കെ​ട്ടി​ട​ത്തി​ൽ തു​ട​ങ്ങാ​നാ​വും.


നി​ല​വി​ൽ മു​ൻ​സി​പ്പ​ൽ ബ​സ് സ്റ്റാ​ന്‍റി​ന​ക​ത്തെ കെ​ട്ടി​ട​ത്തി​ൽ ശോ​ച​നീ​യാ​വ​സ്ഥ​യു​ടെ ന​ടു​വി​ലാ​ണ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ണ്ണാ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്താ​യി​രി​ക്കെ പു​തി​യ കെ​ട്ടി​ട​ത്തി​നുവേ​ണ്ടി മു​റ​വി​ളി ആ​രം​ഭി​ച്ച​താ​ണ്.


ന​ഗ​ര​സ​ഭ​യാ​യ​തോ​ടെ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു ര​ണ്ടു​കോ​ടി​രൂ​പ മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ പു​തി​യ കെ​ട്ടി​ട​ത്തി​ൽ ആ​യു​ർ​വേ​ദ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ത​ന്നെ തു​ട​ങ്ങു​മെ​ന്നു ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.


ന​ഗ​ര​സ​ഭ​യു​ടെ സ്വ​പ്ന​പ​ദ്ധ​തി​യാ​ണു ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യെ​ന്നും ആ​യി​ര​ക്ക​ണ​ക്കി​നു രോ​ഗി​ക​ൾ​ക്ക് ഇ​തു ഉ​പ​കാ​ര​പ്ര​ദ​മാ​വു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡു​കൂ​ടി ന​വീ​ക​രി​ച്ച​തോ​ടെ ന​ഗ​ര​ത്തി​ൽനി​ന്നും അ​ഞ്ചു​മി​നി​റ്റി​നു​ള്ളി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്താ​നാ​വും. രാ​ജീ​വ് ഗാ​ന്ധി സ്മാ​ര​ക സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി എ​ന്നാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​നു പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Malappuram

കോട്ടക്കലിൽ എം.ഡി.എം.എയുമായി മൂന്നംഗ സംഘം പിടിയിൽ; ലഹരിമാഫിയക്കെതിരെ കർശന നടപടി

കോട്ടക്കൽ ടൗണിൽ എം.ഡി.എം.എയുമായി മൂന്നംഗ സംഘം എക്സൈസ് സംഘത്തിന്റെ പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രതികൾക്ക് ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. ജില്ലയിൽ ലഹരി ഉപയോഗവും വിപണനവും വർധിച്ചുവരുന്ന സാഹചര്യത്തിൽ പോലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് സൂചന.

ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനങ്ങൾക്കും ലഹരി മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതരെ അറിയിക്കാമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Kozhikode

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടക്കം; വിവിധ പ്രദേശങ്ങളിൽ നിയന്ത്രിത വിതരണം

കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ നാളെ (ജൂലൈ 11, 2025) വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് വൈദ്യുതി നിയന്ത്രിതമാക്കുന്നത്. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രധാനമായും വൈദ്യുതി മുടങ്ങുക.

പുതുപ്പാടി ആറാംമുക്ക്, ചമൽ, ഉണ്ണികുളം പൂനൂർ യു.പി. സ്കൂൾ, ചേപ്പാല, ചുണ്ടത്തുംപൊയിൽ, പാടത്തുംകുഴി, കുളങ്ങരാംപൊയിൽ, കരുവാറ്റ, കാന്തപുരം, കാന്തപുരം ടവർ, തടായി, ചളിക്കോട്, ചീനത്താംപൊയിൽ, ചെറ്റക്കടവ് എന്നീ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. തിരുവമ്പാടി കാളിയാംപുഴ, തുമ്പച്ചാൽ, പള്ളിപ്പടി എന്നിവിടങ്ങളിലും രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

പൊതുജനങ്ങൾ വൈദ്യുതി തടസ്സങ്ങൾ കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്ന് കെ.എസ്.ഇ.ബി. അഭ്യർത്ഥിച്ചു. അസൗകര്യങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നതായും അവർ അറിയിച്ചു.

Wayanad

ദേശീയ പണിമുടക്ക്; വയനാട്ടിൽ ജനജീവിതം സ്തംഭിച്ചു

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ തൊഴിലാളി നയങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് നടക്കുന്ന ദേശീയ പണിമുടക്ക് വയനാട് ജില്ലയെയും സാരമായി ബാധിച്ചു. രാവിലെ മുതൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങാൻ മടിച്ചതോടെ റോഡുകൾ വിജനമായി. പൊതുഗതാഗതവും പൂർണ്ണമായി നിലച്ച അവസ്ഥയായിരുന്നു.

പണിമുടക്ക് കാരണം സ്കൂളുകളും കോളേജുകളും പ്രവർത്തിച്ചില്ല. ഓഫീസുകളിലും ഹാജർനില കുറവായിരുന്നു. അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, പൊതുജന ജീവിതത്തെ ഇത് സാരമായി ബാധിച്ചു. ദൂരയാത്രക്കാരും ആശുപത്രികളിലേക്ക് പോകുന്നവരും ഏറെ വലഞ്ഞു.

തൊഴിലാളി സംഘടനകളുടെ ആഹ്വാനപ്രകാരമാണ് പണിമുടക്ക് നടക്കുന്നത്. ലേബർ കോഡുകൾ ഉപേക്ഷിക്കുക, ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ പ്രതിഷേധം. പണിമുടക്ക് നാളെയും തുടരുമോ എന്ന് ആശങ്കയിലാണ് ജനങ്ങൾ.

Kannur

മലപ്പുറത്തെ നിപ ജാഗ്രത; കണ്ണൂർ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി

മലപ്പുറം ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലും ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കി. മലപ്പുറം അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. സംശയകരമായ കേസുകൾ റിപ്പോർട്ട് ചെയ്താൽ ഉടൻ പരിശോധന നടത്താനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി.

നിപ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വവ്വാലുകൾ ഭക്ഷിച്ച പഴങ്ങൾ ഒഴിവാക്കുക, വ്യക്തി ശുചിത്വം പാലിക്കുക, പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

കണ്ണൂർ ജില്ലയിലെ ആശുപത്രികളിൽ നിപ സംശയമുള്ള കേസുകൾക്കായി പ്രത്യേക വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Kasaragod

കാസർഗോഡ് ബേക്കൽ കോട്ടയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്

കാസർഗോഡിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബേക്കൽ കോട്ടയിൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്. സ്കൂൾ അവധിക്കാലം അവസാനിക്കാറായതും മഴ കുറഞ്ഞതും സന്ദർശകരുടെ എണ്ണം കൂടാൻ കാരണമായി. കഴിഞ്ഞ ഒരാഴ്ചയായി കോട്ട സന്ദർശിക്കാനെത്തുന്നവരുടെ തിരക്ക് വർദ്ധിച്ചിരിക്കുകയാണ്.

കോട്ടയുടെ ചരിത്ര പ്രാധാന്യവും മനോഹരമായ കാഴ്ചകളും നിരവധി സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. പ്രാദേശിക വിനോദസഞ്ചാരികൾക്ക് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശികളും കോട്ട സന്ദർശിക്കാനെത്തുന്നുണ്ട്. ഇത് പ്രദേശത്തെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നുണ്ട്.

സന്ദർശകരുടെ സൗകര്യാർത്ഥം കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കോട്ടയുടെ പരിസരം ശുചീകരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.

ad

ad

ADVERTISEMENT

ad

ADVERTISEMENT

Editor's Pick

Category Category
ad

ADVERTISEMENT

All

In Memory

All

Obituary

സി​സ്റ്റ​ർ ഫെ​ലി​സി​റ്റ എ​സ്ഐ​സി

തി​രു​വ​ന​ന്ത​പു​രം: ബ​ഥ​നി മി​ശി​ഹാ​നു​ക​ര​ണ സ​ന്യാ​സി​നീ സ​മൂ​ഹം തി​രു​വ​ന​ന്ത​പു​രം പ്രോ​വി​ൻ​സ് അം​ഗ​മാ​യ സി​സ്റ്റ​ർ ഫെ​ലി​സി​റ്റ എ​സ്ഐ​സി (85) അ​ന്ത​രി​ച്ചു. സി​സ്റ്റ​റി​ന്‍റെ ഭൗ​തി​ക ശ​രീ​രം​ഇ​ന്ന് രാ​വി​ലെ ആ​റി​ന് നാ​ലാഞ്ചി​റ ബ​ഥ​നി മ​ഠ​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന​തും സം​സ്കാ​രം ശു​ശ്രൂ​ഷ​ക​ൾ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ആ​രം​ഭി​ക്കു​ന്ന​തു​മാ​ണ്. സി​സ്റ്റ​ർ മാ​ക്കാം​കു​ന്ന്, പു​ഷ്പ​പു​രം പ​രേ​ത​രാ​യ ഫി​ലി​പ്പി​ന്‍റേ​യും റോ​സ​മ്മ​യു​ടേ​യും മ​ക​ളാ​ണ്. ബ​ഥ​നി തി​രു​വ​ന​ന്ത​പു​രം പ്രോ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യാ​ൾ സു​പ്പീ​രി​യ​ർ, പ്രൊ​വി​ൻ​ഷ്യാ​ൾ കൗ​ൺ​സി​ല​ർ, നോ​വി​സ് മി​സ്ട്ര​സ്, അ​ധ്യാ​പി​ക എ​ന്നീ നി​ല​ക​ളി​ൽ സി​സ്റ്റ​ർ ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ ജോ​സ് ഫി​ലി​പ്പ്, പീ​റ്റ​ർ ചെ​റി​യാ​ൻ, പ​രേ​ത​രാ​യ ചെ​റി​യാ​ൻ ഫി​ലി​പ്പ്, സി​സ്റ്റ​ർ സോ​ഫി​യ ഡി​എം, സി​സ്റ്റ​ർ സെ​ലി​ൻ എ​സ്ഐ​സി എ​ന്നി​വ​രാ​ണ്.

കു​ര്യ​ൻ ജേ​ക്ക​ബ്

എ​ഴു​മ​റ്റൂ​ർ: ചെ​ത്തി​പ്പു​ര​യ്ക്ക​ൽ കു​ര്യ​ൻ ജേ​ക്ക​ബ് (ജേ​ക്ക​ബ്കു​ട്ടി-74, ജ​ബ​ൽ​പൂ​ർ ഓ​ർ​ഡി​ന​ൻ​സ് ഫാ​ക്ട​റി റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ അ​മ്മി​ണി​ക്കു​ട്ടി എ​ഴു​മ​റ്റൂ​ർ പ​ടി​യ​റ ക​രി​ക്കു​ള​ത്തു കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​ബി ജേ​ക്ക​ബ്, ജെ​നി. മ​രു​മ​ക്ക​ൾ: സു​നി, സ​നി​ൽ വ​റു​ഗീ​സ്. കു​ര്യ​ൻ ജേ​ക്ക​ബ് എ​ഴു​മ​റ്റൂ​ർ ചെ​ത്തി​പ്പു​ര​യ്ക്ക​ൽ കു​ര്യ​ൻ ജേ​ക്ക​ബ് (ജേ​ക്ക​ബ്കു​ട്ടി-74, ജ​ബ​ൽ​പൂ​ർ ഓ​ർ​ഡി​ന​ൻ​സ് ഫാ​ക്ട​റി റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ അ​മ്മി​ണി​ക്കു​ട്ടി എ​ഴു​മ​റ്റൂ​ർ പ​ടി​യ​റ ക​രി​ക്കു​ള​ത്തു കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​ബി ജേ​ക്ക​ബ്, ജെ​നി. മ​രു​മ​ക്ക​ൾ: സു​നി, സ​നി​ൽ വ​റു​ഗീ​സ്.

ബേ​ബി യോ​ഹ​ന്നാ​ൻ

അ​ടൂ​ർ: പ​റ​ന്ത​ൽ പൊ​ങ്ങ​ല​ടി ക​ല​തി​വി​ള​യി​ൽ ബേ​ബി യോ​ഹ​ന്നാ​ൻ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം 11ന് ​പൊ​ങ്ങ​ല​ടി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത​ൻ തു​മ്പ​മ​ൺ പ​ട്ട​ശേ​രി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ കു​ടും​ബാം​ഗം. ഭാ​ര്യ ശോ​ശാ​മ്മ പെ​രും​പു​ളി​ക്ക​ൽ അ​രീ​ക്ക​ത്ത​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബെ​ഞ്ച​മി​ൻ കെ. ​ബേ​ബി (ക​ല​തി വി​ള​യി​ൽ റ​ബ​ർ ട്രേ​ഡേ​ഴ്സ്, പ​ന്നി​വി​ഴ), സ്റ്റീ​ഫ​ൻ ബേ​ബി (എ​ൽ​ഐ​സി ഓ​ഫ് ഇ​ന്ത്യ, അ​ടൂ​ർ ), ഗ്രേ​സി​ക്കു​ട്ടി, ജെ​സി. മ​രു​മ​ക്ക​ൾ: ജെ​സി, ലീ​ന, പി.​ജി. ത​മ്പാ​ൻ, റെ​ജി ഏ​ബ്ര​ഹാം.

ആ​ർ. ഗോ​വി​ന്ദ​പി​ള്ള

മാ​ന്നാ​ർ: കു​ട്ടം​പേ​രൂ​ർ ഹ​രി​ശ്രീ​യി​ൽ ആ​ർ. ഗോ​വി​ന്ദ പി​ള്ള (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. കു​ട്ടം​പേ​രൂ​ർ വി​ദ്യാ പ്ര​ദാ​യാ​നി​യോ​ഗം സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ, സ്കൂ​ൾ മാ​നേ​ജ​ർ, കു​ട്ട​ൻ​പേ​രൂ​ർ 611 സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ആ​ദ്യ​കാ​ല പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ ശാ​ര​ദാ​മ്മ കൊ​ച്ചാ​ലും​മൂ​ട് കൊ​ല്ലി​രേ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ശ്രീ​ദേ​വി, പ​രേ​ത​നാ​യ ശ്രീ​കു​മാ​ർ, ഹ​രി​കു​മാ​ർ (ദു​ബാ​യ്), ര​ഘു​നാ​ഥ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ (സെ​ക്ര​ട്ട​റി, കു​ട്ടം​പേ​രൂ​ർ വി​ദ്യാ​പ്ര​ദാ​യ​നി യോ​ഗം യു​പി​എ​സ്). മ​രു​മ​ക്ക​ൾ. പ​രേ​ത​നാ​യ സ​ദാ​ശി​വ​ൻ നാ​യ​ർ, വീ​ണ (അ​ധ്യാ​പി​ക), വി​ദ്യാ (അ​ധ്യാ​പി​ക), സ​ന്ധ്യാ, അ​ഞ്ജു കൃ​ഷ്ണ.

എം.​ജെ. ജോ​സ​ഫ്

പൂ​വ​ത്തി​ള​പ്പ് : മ​ണ​ലു​ങ്ക​ൽ മൂ​ങ്ങാ​മാ​ക്ക​ൽ എം.​ജെ. ജോ​സ​ഫ് (ഏ​പ്പ് സാ​ർ-99, റി​ട്ട. അ​ധ്യാ​പ​ക​ൻ, മ​ണ​ലു​ങ്ക​ൽ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്കൂ​ൾ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മ​ണ​ലു​ങ്ക​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യ​ക്കു​ട്ടി പാ​ലാ മു​ഞ്ഞ​നാ​ട്ട് ചാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ​മ്മ ടോം (​റി​ട്ട. അ​ധ്യാ​പി​ക, ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ൾ), ജോ​സ് (റി​ട്ട. ഫെ​ഡ​റ​ൽ ബാ​ങ്ക്). മ​രു​മ​ക്ക​ൾ: ടോ​മി ജ​യിം​സ് ഇ​ളം​തോ​ട്ടം (പി​ണ്ണാ​ക്ക​നാ​ട്), എ​ൽ​സ​മ്മ ജോ​സ് സ്രാ​മ്പി​ക്ക​ൽ (മു​ട്ടാ​ർ).

ഫാ.​തോ​മ​സ് മ​ണ്ണൂ​ർ

മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി രൂ​പ​ത​യി​ലെ വൈ​ദി​ക​ൻ ഫാ.​തോ​മ​സ് മ​ണ്ണൂ​ർ(88)​അ​ന്ത​രി​ച്ചു. ഭൗ​തി​ക​ശ​രീ​രം ഇ​ന്നു​രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ദ്വാ​ര​ക പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. തു​ട​ർ​ന്ന് ക​രു​വ​ഞ്ചാ​ൽ വെ​ള്ളാ​ട് ഇ​ട​വ​ക​യി​ലെ സ​ഹോ​ദ​ര​ന്‍റെ ഭ​വ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 വ​രെ സ​ഹോ​ദ​ര ഭ​വ​ന​ത്തി​ലും തു​ട​ർ​ന്ന് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മാ​ന​ന്ത​വാ​ടി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ല​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ ന​ട​ത്തും. പാ​ലാ മു​ത്തോ​ലി മ​ണ്ണൂ​ർ പ​രേ​ത​നാ​യ ഉ​ല​ഹ​ന്നാ​ൻ-​ഏ​ലി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: വെ​ള്ളാ​ട് ജി​യു​പി​എ​സ് റി​ട്ട.​പ്ര​ധാ​നാ​ധ്യാ​പി​ക ത്രേ​സ്യാ​ക്കു​ട്ടി ജോ​ണ്‍ മു​ണ്ട​ക്ക​ത്ത​റ​പ്പേ​ൽ, പ​രേ​ത​രാ​യ മ​ത്താ​യി, ജോ​സ​ഫ്, പാ​പ്പ​ച്ച​ൻ, വ​ർ​ക്കി​ച്ച​ൻ. 1966 മാ​ർ​ച്ച് 10ന് ​വ​ള്ളോ​പ്പ​ള്ളി പി​താ​വി​ൽ​നി​ന്നാ​ണ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ക​ർ​ണാ​ട​ക​യി​ലെ ഷി​മോ​ഗ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി. ഷി​മോ​ഗ​യി​ൽ​നി​ന്നു കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​രെ ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ ച​ന്ദ​ന​ക്കാം​പാ​റ​യി​ൽ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ജോ​സ​ഫ് കു​ന്നേ​ൽ അ​ച്ച​നോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ചു. നെ​ല്ലി​ക്കു​റ്റി, കോ​ട്ട​ത്ത​റ, കൊ​ട്ടി​യൂ​ർ, മു​ള്ള​ൻ​കൊ​ല്ലി, ഇ​രു​ളം അ​ങ്ങാ​ടി​ശേ​രി, വാ​ഴ​വ​റ്റ, കാ​വും​മ​ന്ദം ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യി സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. മു​ള്ള​ൻ​കൊ​ല്ലി​യി​ൽ വി​കാ​രി​യാ​യി​രി​ക്കേ​യാ​ണ് 1982ൽ ​മ​ണ്ണൂ​ര​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ര​കാ​വ്, ആ​ടി​ക്കൊ​ല്ലി, മു​ള്ള​ൻ​കൊ​ല്ലി ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​ള്ള വീ​ട്ടു​കാ​രെ ഉ​ൾ​പ്പെ​ടു​ത്തി പു​ൽ​പ്പ​ള്ളി തി​രു​ഹൃ​ദ​യ ഇ​ട​വ​ക രൂ​പീ​ക​രി​ച്ച​ത്. മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫാ.​തോ​മ​സ് മ​ണ്ണൂ​ർ 1999 ജൂ​ണ്‍ 20ന് ​രാ​ജ്കോ​ട്ടി​ലെ​ത്തി. 2003ൽ ​ഊ​ട്ടി​യി​ലെ​ത്തി. 2009 മുതൽ കുറച്ചുകാലം കൊ​ള​വ​യ​ൽ ഇ​ട​വ​ക​യി​ൽ സേ​വ​നം ചെ​യ്തു.

ഫാ. ​രാ​ജേ​ഷ് മേ​ച്ചി​റാ​ക​ത്തി​ന്‍റെ അ​മ്മ ത്രേ​സ്യാ​മ്മ

പരിയാരം: ത​ല​ശേ​രി അ​തി​രൂ​പ​താം​ഗം ഫാ. ​രാ​ജേ​ഷ് മേ​ച്ചി​റാ​ക​ത്തി​ന്‍റെ (അ​യ​ർ​ല​ൻ​ഡ്) അ​മ്മ​യും പൊ​ട്ടം​പ്ലാ​വി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ മേ​ച്ചി​റാ​ക​ത്ത് ജോ​സ​ഫി​ന്‍റെ (പാ​പ്പ​ച്ച​ൻ) ഭാ​ര്യ​യു​മാ​യ ത്രേ​സ്യാ​മ്മ (83) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഇ​ന്ന് 2.30ന് ​പ​രി​യാ​ര​ത്തെ സ്വ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പ​രി​യാ​രം മ​ദ​ർ തെ​രേ​സ പ​ള്ളി​യി​ലെ സ​മാ​പ​ന ശു​ശ്രൂ​ഷ​ക​ളെ തു​ട​ർ​ന്ന് ത​ളി​പ്പ​റ​മ്പ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും. പ​രേ​ത മ​ട​പ്പ​ള്ളി കു​ടും​ബാം​ഗം. മ​റ്റു മ​ക്ക​ൾ: ബേ​ബി (പ​രി​യാ​രം), എ​ൽ​സി (ര​ത്‌​ന​ഗി​രി), ബാ​ബു (പ​രി​യാ​രം), സ​ണ്ണി, ബി​ജു (ഇ​രു​വ​രും പ​യ്യ​ന്നൂ​ർ), ബി​ന്ദു (അ​യ​ർ​ല​ൻ​ഡ്), ജ​യ്സ് (പ​രി​യാ​രം), മ​രു​മ​ക്ക​ൾ: ജോ​ളി പേ​ഴും​കാ​ട്ടി​ൽ, ആ​ന്‍റ​ണി പൂ​വേ​ലി​ൽ, ഷാ​ന്‍റി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഷീ​ജ ഞ​ള്ളി​മാ​ക്ക​ൽ, റ്റീ​മ മ​ഞ്ഞ​പ്പ​ള്ളി​ക്കു​ന്നേ​ൽ, ജോ​ൺ​സ​ൺ ത​യ്യി​ൽ, ഷെ​ർ​ലി മെ​ൻ​ഡോ​ൺ​സ. സ​ഹോ​ദ​ര​ങ്ങ​ൾ: മ​റി​യം, തോ​മ​സ്, ജോ​സ്, അ​ച്ചാ​മ്മ.

റ​വ. ഡോ. ​സ്ക​റി​യ ക​ല്ലൂ​രി​ന്‍റെ പി​താ​വ് തോ​മ​സ്

കി​ളി​യ​ന്ത​റ : ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പീ​സ് ഫോ​റം ഡ​യ​റ​ക്ട​റും മു​ൻ ക​പ്പൂ​ച്ചി​ൻ പ്രൊ​വി​ൻ​ഷ്യ​ലു​മാ​യ റ​വ. ഡോ. ​സ്ക​റി​യ ക​ല്ലൂ​രി​ന്‍റെ (റോം) ​പി​താ​വും ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​നു​മാ​യ തോ​മ​സ് ക​ല്ലൂ​ർ (103) അ​ന്ത​രി​ച്ചു. സം​സ്കാ​രം 22ന് ​രാ​വി​ലെ10​ന് കി​ളി​യ​ന്ത​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി. മ​റ്റു മ​ക്ക​ൾ: വി​ല്ലി മാ​ത്യു (ഗു​വാ​ഹ​ത്തി), ജോ​സ്, ജോ​ൺ (ബം​ഗ​ളൂ​രു), ജോ​ർ​ജ്, സി​സ്റ്റ​ർ സി​സി​ലി എം​എ​സ്എം​എ​ച്ച്സി (ആ​സാം), ജോ​സ​ഫ് (മൈ​സൂ​രു), സെ​ലി​ൻ ബാ​ബു (യു​എ​സ്എ), പോ​ൾ. മ​രു​മ​ക്ക​ൾ: ജീ​ൻ മാ​ത്യു, ഫി​ലോ​മി​ന, മാ​ർ​ഗ​ര​റ്റ്, ത്രേ​സ്യ, ജോ​ൺ ബാ​ബു, മി​നി പോ​ൾ.

റോ​സ​മ്മ

എ​ടൂ​ര്‍:നാ​ഗ​മ​റ്റ​ത്തി​ല്‍ പ​രേ​ത​നാ​യ എ​ന്‍.​ടി. സ്‌​ക​റി​യ​യു​ടെ ഭാ​ര്യ റോ​സ​മ്മ (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 1.40 ന് ​എ​ടൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ള്‍: വ​ല്‍​സ​മ്മ (ന​ഴ്‌​സ്, ബ​ഹ​റി​ൻ), സെ​ലി​ന്‍ (ന​ഴ്‌​സ്, ദു​ബാ​യ്), ലാ​ലി (റി​ട്ട. അ​ധ്യാ​പി​ക), ലൈ​ല, ലീ​ന, ലി​സി, ലി​ജി (ന​ഴ്‌​സ്, കോ​ട്ട​യം), ജൂ​ലി (അ​ധ്യാ​പി​ക, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​ച്ച്എ​സ്, വെ​ളി​മാ​നം). മ​രു​മ​ക്ക​ള്‍: നി​സു (എ​ൻ​ജി​നീ​യ​ര്‍, ബ​ഹ​റി​ന്‍), മൈ​ക്കി​ള്‍ (ബി​സി​ന​സ്, ദു​ബാ​യ്), മാ​ത്യു (റി​ട്ട. ബാ​ങ്ക് മാ​നേ​ജ​ര്‍), ഡോ. ​എ​ഡ്‌​വി​ന്‍ (ഐ​ഐ​ടി, മും​ബൈ), വി​നോ​ദ് (റി​ട്ട. ആ​ര്‍​മി), റെ​നി​ല്‍ (കോ​ണ്‍​ട്രാ​ക്‌​ട​ർ), മാ​ത്യു (റി​ട്ട. നേ​വി), ബി​ജു (ബി​സി​ന​സ്).

ഓ​മ​നഅ​മ്മ

ന്യൂ​മാ​ഹി: മൂ​ഴി​ക്ക​ര തെ​ക്കേ​ട​ത്ത് ഓ​മ​നഅ​മ്മ (85) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​ന​ന്ത​ൻ നാ​യ​ർ. മ​ക്ക​ൾ: ഭാ​ർ​ഗ​വി (മും​ബൈ), വി​ജ​യ​ല​ക്ഷ്മി, അം​ബി​ക, ശ്യാ​മ​ള. മ​രു​മ​ക്ക​ൾ: ടി.​പ​ദ്മ​നാ​ഭ​ൻ (കൃ​ഷ്ണ​ഗി​രി ,വ​യ​നാ​ട്), ഇ.​വി.​രാ​മ​ച​ന്ദ്ര​ൻ (മാ​ഹി, ചെ​മ്പ്ര), കെ.​സി.​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (കോ​ടി​യേ​രി ), പ​രേ​ത​നാ​യ ച​ന്ദ്ര​ൻ നാ​യ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ഘ​വ​ൻ (പൂ​ക്കു​ട്ടി ച്ചാ​ത്ത​ൻ ക്ഷേ​ത്ര​ക്ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്), പ​രേ​ത​രാ​യ നാ​രാ​യ​ണ​ൻ നാ​യ​ർ, ബാ​ല​ൻ നാ​യ​ർ, ഗോ​വി​ന്ദ​ൻ നാ​യ​ർ, ഗോ​പാ​ല​ൻ നാ​യ​ർ, അ​പ്പു​ക്കു​ട്ടി നാ​യ​ർ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

21-08-2025

ആ​ര്യ​ൻ ഖാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സീ​രി​സ്; ‘ബാ​ഡ്സ് ഓ​ഫ് ബോ​ളി​വു​ഡ്' ടീ​സ​ർ

ഷാ​രു​ഖ് ഖാ​ന്‍റെ മ​ക​ൻ ആ​ര്യ​ൻ ഖാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദ്യ സീ​രി​സ് ‘ബാ​ഡ്സ് ഓ​ഫ് ബോ​ളി​വു​ഡി​ന്‍റെ ടീ​സ​ർ എ​ത്തി. ബോ​ളി​വു​ഡ് ഇ​ൻ​ഡ​സ്ട്രി​യെ പ​ശ്ചാ​ത്ത​ല​മാ​ക്കി ഒ​രു​ങ്ങു​ന്ന ഈ ​സീ​രീ​സ് ഗ്ലാ​മ​ർ–​മാ​സ് സ്വ​ഭാ​വ​ത്തി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ബോ​ളി​വു​ഡി​നെ ട്രോ​ളു​ന്ന ത​ര​ത്തി​ൽ സ​റ്റ​യ​ര്‍, സ്പൂ​ഫ് എ​ലെ​മെ​ന്‍റും സീ​രി​സി​ൽ ഉ​ണ്ടാ​കു​മെ​ന്നും ടീ​സ​ർ ഉ​റ​പ്പു​ന​ൽ​കു​ന്നു​ണ്ട്.

ഷാ​രു​ഖ് ഖാ​ന്‍റെ വോ​യി​സ് ഓ​വ​റി​ലൂ​ടെ​യാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ‘കി​ൽ’ എ​ന്ന സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച ല​ക്ഷ്യ ആ​ണ് സീ​രി​സി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന​ത്. സ​ഹേ​ർ ബം​ബ ആ​ണ് നാ​യി​ക.

21-08-2025

ആ​ര്യ​ൻ ഖാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സീ​രി​സ്; ‘ബാ​ഡ്സ് ഓ​ഫ് ബോ​ളി​വു​ഡ്' ടീ​സ​ർ

ഷാ​രു​ഖ് ഖാ​ന്‍റെ മ​ക​ൻ ആ​ര്യ​ൻ ഖാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദ്യ സീ​രി​സ് ‘ബാ​ഡ്സ് ഓ​ഫ് ബോ​ളി​വു​ഡി​ന്‍റെ ടീ​സ​ർ എ​ത്തി. ബോ​ളി​വു​ഡ് ഇ​ൻ​ഡ​സ്ട്രി​യെ പ​ശ്ചാ​ത്ത​ല​മാ​ക്കി ഒ​രു​ങ്ങു​ന്ന ഈ ​സീ​രീ​സ് ഗ്ലാ​മ​ർ–​മാ​സ് സ്വ​ഭാ​വ​ത്തി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ബോ​ളി​വു​ഡി​നെ ട്രോ​ളു​ന്ന ത​ര​ത്തി​ൽ സ​റ്റ​യ​ര്‍, സ്പൂ​ഫ് എ​ലെ​മെ​ന്‍റും സീ​രി​സി​ൽ ഉ​ണ്ടാ​കു​മെ​ന്നും ടീ​സ​ർ ഉ​റ​പ്പു​ന​ൽ​കു​ന്നു​ണ്ട്.

ഷാ​രു​ഖ് ഖാ​ന്‍റെ വോ​യി​സ് ഓ​വ​റി​ലൂ​ടെ​യാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ‘കി​ൽ’ എ​ന്ന സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച ല​ക്ഷ്യ ആ​ണ് സീ​രി​സി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന​ത്. സ​ഹേ​ർ ബം​ബ ആ​ണ് നാ​യി​ക.

18-08-2025

"മി​നി​മം' പോ​ലു​മി​ല്ലാ​ത്ത കൂ​ലി

കൂ​ലി സി​നി​മ എ​ങ്ങ​നെ​യെ​ന്ന് ചോ​ദി​ച്ചാ​ൽ ഒ​റ്റ​വാ​ക്കി​ൽ പ​റ​യാ​ൻ ക​ഴി​യു​ക മി​നി​മം ചി​ത്ര​മെ​ന്നോ അ​തി​ലും താ​ഴെ​യെ​ന്നോ മാ​ത്ര​മാ​ണ്. പ്ര​തീ​ക്ഷ​ക​ളു​ടെ അ​മി​ത​ഭാ​രം ഇ​ല്ലെ​ങ്കി​ൽ കൂ​ടി ര​ജ​നി​കാ​ന്തി​ലും ലോ​കേ​ഷ് ക​ന​ക​രാ​ജി​ലു​മു​ള്ള വി​ശ്വാ​സം ത​ക​ർ​ന്ന​ടി​ഞ്ഞൊ​രു ചി​ത്ര​മാ​ണ് കൂ​ലി.

ലോ​കേ​ഷ് ഒ​രു​ക്കി​യ ഇ​തു​വ​രെ​യു​ള്ള ചി​ത്ര​ങ്ങ​ളി​ൽ ഏ​റ്റ​വും മോ​ശം സി​നി​മ. സൂ​പ്പ​ർ സ്റ്റാ​റു​ക​ൾ അ​ഴി​ഞ്ഞാ​ടി​യ ചി​ത്ര​ത്തി​ൽ ഇ​വ​രൊ​ക്കെ എ​ന്തി​നാ​യി​രു​ന്നു എ​ന്ന ചോ​ദ്യം വീ​ണ്ടും ചി​ന്തി​ക്കേ​ണ്ടി വ​രു​ന്നു. എ​ന്നാ​ൽ സൗ​ബി​ൻ ഷാ​ഹീ​ർ ചി​ത്ര​ത്തി​ലു​ട​നീ​ളം മി​ക​ച്ച പെ​ർ​ഫോ​മ​ൻ​സ് കാ​ഴ്ച വ​ച്ച​ത് കൈ​യ​ടി നേ​ടു​ന്നു.

സി​നി​മ കൊ​ള്ളാ​മോ എ​ന്നു ചോ​ദി​ച്ചാ​ൽ ഇ​ത​ല്ല പ്ര​തീ​ക്ഷി​ച്ച​ത് എ​ന്നൊ​രു ഉ​ത്ത​ര​മാ​ണ് ന​ൽ​കാ​നു​ള്ള​ത്. അ​ല്ലെ​ങ്കി​ൽ ര​ജ​നി​കാ​ന്ത് സി​നി​മ കാ​ണു​മ്പോ​ൾ ന​മ്മു​ടെ മ​ന​സി​ലു​ള്ള ലോ​ജി​ക്കു​ക​ളെ​ല്ലാം മ​ട​ക്കി വ​ച്ചി​ട്ടു​പോ​യാ​ൽ ഇ​ത് കൊ​ള്ളാം. അ​ത്ര​മാ​ത്രം. എ​ന്നാ​ൽ ലോ​കേ​ഷ് ക​ന​ക​രാ​ജ് എ​ന്ന സം​വി​ധാ​യ​ക​നി​ൽ നി​ന്നും പ്രേ​ക്ഷ​ക​ർ ഇ​ത​ല്ല പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ണ്. പാ​ളി​പ്പോ​യ ക​ഥ​യും തി​ര​ക്ക​ഥ​യുമാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന പോ​രാ​യ്മ.

18-08-2025

എ​ഡി​റ്റിം​ഗ് ലൈ​ഫ്

നൂ​റു വ​യ​സി​ന​ടു​ത്തു​ള്ള ഇ​ട്ടൂ​പ്പ്- കൊ​ച്ചു​ത്രേ​സ്യ ദ​ന്പ​തി​ക​ളു​ടെ ഹൃ​ദ​യം​തൊ​ടു​ന്ന ജീ​വി​ത​നി​മി​ഷ​ങ്ങ​ളി​ലൂ​ടെ ഗ​ണേ​ഷ് രാ​ജ് അ​ണി​യി​ച്ചൊ​രു​ക്കി​യ പൂ​ക്കാ​ല​മെ​ന്ന പ്ര​ണ​യ​കാ​വ്യം. 60 മ​ണി​ക്കൂ​ര്‍ ഫു​ട്ടേ​ജി​നെ വൈ​കാ​രി​ക​സ​ത്ത ചോ​രാ​തെ ര​ണ്ടേ​കാ​ല്‍ മ​ണി​ക്കൂ​റി​ലേ​ക്ക് വെ​ട്ടി​യൊ​തു​ക്കി​യ കൈ​യ​ട​ക്ക​ത്തി​ന് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മി​ഥു​ന്‍ മു​ര​ളി​ക്കു 2023ലെ ​മി​ക​ച്ച എ​ഡി​റ്റ​ര്‍​ക്കു​ള്ള ദേ​ശീ​യ​പു​ര​സ്കാ​രം.

""വി​ജ​യ​രാ​ഘ​വ​ന്‍ സാ​റി​ന് ഒ​ര​വാ​ര്‍​ഡ്, അ​താ​യി​രു​ന്നു പ്ര​തീ​ക്ഷ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ബെ​സ്റ്റ് പെ​ര്‍​ഫോ​മ​ന്‍​സാ​ണ് ഇ​തി​ൽ. എ​ഡി​റ്റിം​ഗി​നു​കൂ​ടി കി​ട്ടി​യ​തോ​ടെ ഞ​ങ്ങ​ള്‍​ക്കു ഡ​ബി​ള്‍​ബോ​ണ​സാ​യി’’ -മി​ഥു​ന്‍ മു​ര​ളി സ​ണ്‍​ഡേ​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

എ​ഡി​റ്റിം​ഗി​ൽ എ​ത്തി​യ​ത്..?

എ​ന്‍​ജി​നീ​യ​റിം​ഗ് പ​ഠ​ന​കാ​ല​ത്ത് കോ​ള​ജി​ൽ ഡാ​ൻ​സ് പ​രി​പാ​ടി​ക​ൾ​ക്കു മ്യൂ​സി​ക്ക് ക​ട്ട് ചെ​യ്യാ​നാ​ണു എ​ഡി​റ്റിം​ഗ് പ​ഠി​ച്ചു​തു​ട​ങ്ങി​യ​ത്. 2011ല്‍ ​സു​ഹൃ​ത്തി​നൊ​പ്പം ഷോ​ര്‍​ട്ട്ഫി​ലിം ചെ​യ്ത​പ്പോ​ൾ വീ​ഡി​യോ എ​ഡി​റ്റിം​ഗും തു​ട​ങ്ങി. വീ​ഡി​യോ ക​ട്ട് ചെ​യ്യു​ന്ന​തു മാ​ത്ര​മ​ല്ല സൗ​ണ്ടും മ്യൂ​സി​ക്കും അ​ഭി​നേ​താ​ക്ക​ളു​ടെ പെ​ര്‍​ഫോ​മ​ന്‍​സും ക​ട്ട് ചെ​യ്യു​ന്ന​തും അ​തി​ലു​ണ്ടെ​ന്ന​റി​ഞ്ഞ​തോ​ടെ ഫി​ലിം എ​ഡി​റ്റിം​ഗി​നോ​ട് ഇ​ഷ്ടം കൂ​ടി. യൂ​ട്യൂ​ബ് നോ​ക്കി പ​ഠ​നം തു​ട​ങ്ങി.

2012ല്‍ ​മും​ബൈ​യി​ല്‍ ബാ​ലാ​ജി ടെ​ലി​ഫി​ലിം​സി​ന്‍റെ ഐ​സി​ഇ​യി​ല്‍ ഇ​ന്‍റേ​ണ്‍​ഷി​പ് കോ​ഴ്സ് ചെ​യ്തു. 2013ല്‍ ​ചെ​ന്നൈ​യി​ല്‍ ത​മി​ഴ് ഫി​ലിം എ​ഡി​റ്റ​ര്‍ ആ​ന്‍റ​ണി​യെ അ​ഞ്ചാ​ന്‍, അ​നേ​ക​ന്‍ എ​ന്നീ സി​നി​മ​ക​ളി​ല്‍ അ​സി​സ്റ്റ് ചെ​യ്തു. 2014ൽ ​നാ​ട്ടി​ലെ​ത്തി ഫ്രീ​ലാ​ന്‍​സ​റാ​യി. അ​ക്കാ​ല​ത്ത് ഗ​ണേ​ഷ് രാ​ജി​നൊ​പ്പം പ​ര​സ്യ​ചി​ത്ര​ങ്ങ​ൾ ചെ​യ്തു. മോ​ഹം സി​നി​മ​യെ​ങ്കി​ലും സു​ഹൃ​ത്തു​ക്ക​ളാ​രെ​ങ്കി​ലും സം​വി​ധാ​നം ചെ​യ്താ​ല്‍ മാ​ത്ര​മേ ന​മു​ക്ക് അ​വ​സ​രം കി​ട്ടൂ എ​ന്ന​താ​യി​രു​ന്നു സ്ഥി​തി. 2020 ജ​നു​വ​രി​യി​ല്‍ റി​ലീ​സാ​യ ക​ലാ​മ​ണ്ഡ​ലം ഹൈ​ദ​രാ​ലി​യി​ൽ ഞാ​ൻ സി​നി​മാ എ​ഡി​റ്റ​റാ​യി. 2022ല്‍ ​പൂ​ക്കാ​ല​ത്തി​ലെ​ത്തി.

പൂ​ക്കാ​ലം അ​നു​ഭ​വ​ങ്ങ​ൾ..?

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

20-08-2025

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഐ​ഒ​സി അ​യ​ർ​ല​ൻ ഡ​ൺ​ലാ​വി​ൻ യൂ​ണി​റ്റ്

ഡ​ബ്ലി​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌(​ഐ​ഒ​സി) അ​യ​ർ​ല​ൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ ഡ​ൺ​ലാ​വി​ൻ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങ് ദേ​ശ​ഭ​ക്തി നി​റ​ഞ്ഞ ആ​ഘോ​ഷ​മാ​യി മാ​റി. ഐ​ഒ​സി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ലി​ങ്ക് വി​ൻ​സ്റ്റാ​ർ മാ​ത്യു ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സാ​ൻ​ജോ മു​ള​വ​രി​ക്ക​ൽ യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​ർ വി​നു ക​ള​ത്തി​ൽ ആ​യി​രു​ന്നു.

ഫ്രാ​ൻ​സി​സ് ഇ​ട​ണ്ട​റി, ലി​ജു ജേ​ക്ക​ബ്, ജി​ജി സ്റ്റീ​ഫ​ൻ, പോ​ൾ​സ​ൺ പീ​ടി​ക​യ്ക്ക​ൻ, ജെ​ബി​ൻ മേ​നാ​ചേ​രി, ഷി​ബി​ൻ ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ചു.

20-08-2025

ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം 30ന്

ഡാ​ള​സ്: ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു. ഈ ​മാ​സം 30ന് ​കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10.30ന് ​ആ​രം​ഭി​ക്കു​ന്ന ഓ​ണാ​ഘോ​ഷ ച​ട​ങ്ങി​ൽ പ്ര​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നും ഓ​ങ്കോ​ള​ജി​സ്റ്റു​മാ​യ എം.​വി. പി​ള്ള മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

ഫോ​മ മു​ൻ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചാ​മ​ത്തി​ൽ, ഫോ​മ സ​തേ​ൺ റീ​ജ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ലോ​സ​ൺ, ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജു​ഡി ജോ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ മ​ത, സാം​സ്കാ​രി​ക നേ​താ​ക്ക​ൾ ഓ​ണ​സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കും.

കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ത്ത അ​ഞ്ച് അ​നാ​ഥ​കേ​ന്ദ്ര​ങ്ങ​ളി​ൽ തി​രു​വോ​ണ​ദി​വ​സം അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ദ്യ​യൊ​രു​ക്കും. നോ​ർ​ത്ത് ടെ​ക്സ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, കൊ​പ്പേ​ൽ മ​ച്ചാ​ൻ​സ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ര​ങ്ങേ​റു​ന്ന ഓ​ണാ​ഘോ​ഷ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മോ​ഹി​നി​യാ​ട്ടം ഉ​ൾ​പ്പെ​ടു​ന്ന കേ​ര​ളീ​യ നൃ​ത്ത​നൃ​ത്യ​ങ്ങ​ളും ടെ​ക്സ​സ് മ​ല​യാ​ളി ഗാ​യ​ക​രു​ടെ ഗാ​ന​മേ​ള​യു​മു​ണ്ടാ​യി​രി​ക്കും.

അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം കേ​ര​ളീ​യ ത​നി​മ​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​മെ​ത്തി​യ പാ​ച​ക​വി​ദ​ഗ്ധ​ർ ഇ​രു​പ​ത്തി​ര​ണ്ട് വി​ഭ​വ​ങ്ങ​ളോ​ടെ ഒ​രു​ക്കു​ന്ന ഓ​ണ​സ​ദ്യ​യു​മു​ണ്ട്.

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ടു​ക: ജൂ​ഡി ജോ​സ് -4053260190, സൈ​ജു വ​ർ​ഗീ​സ് - 623 337 7955, ബി​ജു ലോ​സ​ൺ - 972 342 0568, ഡ​ക്സ്റ്റ​ർ ഫെ​രേ​ര - 972 768 4652, ഷാ​ജി ആ​ല​പ്പാ​ട്ട് - 214 227 7771.

20-08-2025

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഐ​ഒ​സി അ​യ​ർ​ല​ൻ ഡ​ൺ​ലാ​വി​ൻ യൂ​ണി​റ്റ്

ഡ​ബ്ലി​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌(​ഐ​ഒ​സി) അ​യ​ർ​ല​ൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ ഡ​ൺ​ലാ​വി​ൻ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങ് ദേ​ശ​ഭ​ക്തി നി​റ​ഞ്ഞ ആ​ഘോ​ഷ​മാ​യി മാ​റി. ഐ​ഒ​സി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ലി​ങ്ക് വി​ൻ​സ്റ്റാ​ർ മാ​ത്യു ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സാ​ൻ​ജോ മു​ള​വ​രി​ക്ക​ൽ യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​ർ വി​നു ക​ള​ത്തി​ൽ ആ​യി​രു​ന്നു.

ഫ്രാ​ൻ​സി​സ് ഇ​ട​ണ്ട​റി, ലി​ജു ജേ​ക്ക​ബ്, ജി​ജി സ്റ്റീ​ഫ​ൻ, പോ​ൾ​സ​ൺ പീ​ടി​ക​യ്ക്ക​ൻ, ജെ​ബി​ൻ മേ​നാ​ചേ​രി, ഷി​ബി​ൻ ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ചു.

18-08-2025

കാ​ർ​ലോ അ​ക്കു​ത്തി​സി​നെ കു​റി​ച്ചു​ള്ള പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ നി​ർ​വ​ഹി​ച്ചു

മെ​ൽ​ബ​ണ്‍: സെ​പ്റ്റം​ബ​ർ ഏ​ഴി​ന് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ വി​ശു​ദ്ധ​നാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന കാ​ർ​ലോ അ​ക്കു​ത്തി​സി​നെ കു​റി​ച്ച് റ​വ. ഡോ. ​ജോ​ണ്‍ പു​തു​വ ര​ചി​ച്ച ഇം​ഗ്ലീ​ഷ് പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് റാ​ഫേ​ൽ ത​ട്ടി​ൽ നി​ർ​വ​ഹി​ച്ചു.

ഡോ. ​ജോ തോ​മ​സി​ന് പു​സ്ത​കം ന​ൽ​കി കൊ​ണ്ടാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. റ​വ. ഡോ. ​ജോ​ണ്‍ പു​തു​വ, ഫാ. ​എ​ബ്ര​ഹാം നാ​ടു​കു​ന്നേ​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

കാ​ർ​ലോ അ​ക്കൂ​ത്തി​സി​നെ കു​റി​ച്ചു​ള്ള റ​വ.​ഡോ. ജോ​ണ്‍ പു​തു​വ എ​ഴു​തി​യ നാ​ലാ​മ​ത്തെ പു​സ്ത​ക​മാ​ണ് ഇ​പ്പോ​ൾ ഇം​ഗ്ലീ​ഷി​ൽ ഭാ​ഷ​യി​ൽ ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത്.

19-08-2025

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഡി​എം​എ

ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ഇ​ന്ത്യ‌​യു​ടെ സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു. ത്രി​വ​ർ​ണ പ​താ​ക ഉ​യ​ർ​ത്തി​യ ശേ​ഷം പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് സ്വാ​ത​ന്ത്ര്യ ദി​ന സ​ന്ദേ​ശം ന​ൽ​കി.

ഇ​ന്ത്യ​യി​ൽ ജ​നി​ക്കാ​ൻ സാ​ധി​ച്ച​ത് പു​ണ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, കെ.​വി. മ​ണി​ക​ണ്ഠ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​ൻ. ഷാ​ജി, അ​ഡീ​ഷ​ണ​ൽ ട്രെ​ഷ​റ​ർ മ​നോ​ജ് പൈ​വ​ള്ളി​ൽ, ചീ​ഫ് ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ കെ.​വി. ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ആ​ർ​കെ പു​രം ഏ​രി​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ കു​ട്ടി​ക​ൾ ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. മ​ധു​ര പ​ല​ഹാ​ര വി​ത​ര​ണ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.

14-08-2025

ബം​ഗ​ളൂ​രു​വി​ൽ വ​നി​താ എ​ൻ​ജി​നി​യ​റെ ക​ത്തി​കാ​ട്ടി പീ​ഡി​പ്പി​ച്ചു

ബം​ഗ​ളു​രു: ബെ​സ്കോം വ​നി​താ എ​ൻ​ജി​നി​യ​റെ അ​ജ്ഞാ​ത​ൻ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചു. പീ​ഡ​ന​ശേ​ഷം യു​വ​തി​യു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ ക​വ​ർ​ന്ന​താ​യും യെ​ല​ഹ​ങ്ക പോ​ലീ​സ് പ​റ​ഞ്ഞു.

ബം​ഗ​ളു​രു ജു​ഡീ​ഷ്യ​ൽ ലേ​ഔ​ട്ടി​ലെ യു​വ​തി​യു​ടെ പേ​യിം​ഗ് ഗ​സ്റ്റ് താ​മ​സ സ്ഥ​ല​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. 15 ദി​വ​സ​ത്തോ​ള​മാ​യി ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന 30 വ​യ​സു​കാ​രി 11ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ജോ​ലി ക​ഴി​ഞ്ഞ് തി​രി​കെ എ​ത്തി​യ​ശേ​ഷം വാ​തി​ലി​ൽ മു​ട്ടു​ന്ന​തു​കേ​ട്ടു തു​റ​ന്ന​പ്പോ​ൾ അ​ജ്ഞാ​നാ​യ ഒ​രാ​ൾ ത​ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി അ​മ​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

തു​ട​ർ​ന്ന് സ്വ​ർ​ണ​വ​ള ആ​വ​ശ്യ​പ്പെ​ടു​ക​യും എ​തി​ർ​ത്താ​ൽ ഉ​പ​ദ്ര​വി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ൾ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ത​ന്‍റെ വാ​നി​റ്റി ബാ​ഗി​ൽ​നി​ന്ന് പ​ണം എ​ടു​ക്കു​ന്ന​ത​നി​ടെ പ്ര​തി​യു​ടെ ശ്ര​ദ്ധ തെ​റ്റി​യ​പ്പോ​ൾ കു​ളി​മു​റി​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി വാ​തി​ൽ പൂ​ട്ടു​ക​യും അ​ലാ​റം മു​ഴ​ക്കി ര​ക്ഷ​തേ​ടു​ക​യാ​യി​രു​ന്നെ​ന്നും യു​വ​തി പ​റ​ഞ്ഞു.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

20-08-2025

വീ​ട്ടി​ലു​ണ്ടാ​ക്കാം ഫാ​സ്റ്റ് ഫു​ഡ്!

ഫാ​സ്റ്റ് ഫു​ഡ് തീ​രെ ഒ​ഴി​വാ​ക്കാ​നാ​വി​ല്ല. അ​പ്പോ​ൾ അ​തി​നെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു സ​ഹാ​യ​ക​മാ​യ രീ​തി​യി​ൽ മാ​റ്റി​യെ​ടു​ക്ക​ണം. പു​റ​ത്തു നി​ന്നു വാ​ങ്ങു​ന്ന മി​ക്ക ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളും വീ​ട്ടി​ൽ​ത്ത​ന്നെ ത​യാ​റാ​ക്കാ​നാ​കും എ​ന്ന​താ​ണു വാ​സ്ത​വം.

ചീ​സ് ഒ​ഴി​വാ​ക്കി പി​സ

പി​സ ആ​രോ​ഗ്യ​ക​ര​മാ​യ രീ​തി​യി​ൽ വീ​ട്ടി​ൽ ത​യാ​റാ​ക്കാ​നാ​കും. പി​സ​ബേ​സ് വാ​ങ്ങി അ​തി​ൽ പ​ച്ച​ക്ക​റി​ക​ളും വേ​വി​ച്ച ചി​ക്ക​നും ചേ​ർ​ത്ത് ന​മു​ക്കു ത​ന്നെ ത​യാ​റാ​ക്കാം. കൊ​ഴു​പ്പു കു​റ​യ്ക്കാ​ൻ പി​സ​യി​ൽ ചീ​സ് ഒ​ഴി​വാ​ക്കാം.

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക്...

ഇ​ട​നേ​ര​ങ്ങ​ളി​ൽ ക​ഴി​ക്കാ​ൻ ഫാ​സ്റ്റ് ഫു​ഡ് വാ​ങ്ങി കു​ട്ടി​ക​ൾ​ക്കു സ്കൂ​ളി​ൽ കൊ​ടു​ത്ത​യ​യ്ക്കു​ന്ന ശീ​ലം മാ​താ​പി​താ​ക്ക​ൾ ഉ​പേ​ക്ഷി​ക്ക​ണം. ഇ​ത്ത​രം ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നു പോ​ഷ​ക​ങ്ങ​ൾ കി​ട്ടു​ന്നി​ല്ല.

ഇ​ട​ഭ​ക്ഷ​ണം കൊ​ഴു​പ്പു​കൂ​ടി​യ​വ​യാ​യ​തി​നാ​ൽ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണം ശ​രി​ക്കു ക​ഴി​ക്കാ​നു​മാ​വി​ല്ല.

ഇ​ട​നേ​ര​ങ്ങ​ളി​ൽ ന​ട്സ്...

ഇ​ട​നേ​ര​ങ്ങ​ളി​ൽ ക​ഴി​ക്കാ​ൻ അ​നു​യോ​ജ്യം ന​ട്സ് ആ​ണ്. ഏ​തു​ത​രം ന​ട്സ് ആ​ണെ​ങ്കി​ലും അ​തി​ൽ പ്രോ​ട്ടീ​ന്‍റെ അ​ള​വു കൂ​ടു​ത​ലാ​ണ്. ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ മൈ​ക്രോ ന്യൂ​ട്രി​യ​ന്‍റ്സ് എ​ല്ലാ​മു​ണ്ട്.

ബ്ര​ഡ് സാ​ൻ​ഡ് വി​ച്ച്

മ​ല്ലി​യി​ല, പു​തി​ന​യി​ല മു​ത​ലാ​യ​വ കൊ​ണ്ടു ത​യാ​റാ​ക്കി​യ ച​ട്നി ഉ​പ​യോ​ഗി​ച്ചു പ​ച്ച​ക്ക​റി​ക​ൾ നി​റ​ച്ച ബ്ര​ഡ് സാ​ൻ​ഡ് വി​ച്ച് കൊ​ടു​ത്ത​യ​യ്ക്കാം. ഏ​ത്ത​പ്പ​ഴ​മോ മ​റ്റു പ​ഴ​ങ്ങ​ളോ കൊ​ടു​ത്ത​യ​യ്ക്കാം.

പ​ഴ​ങ്ങ​ൾ, സ്വാ​ഭാ​വി​ക പ​ഴ​ച്ചാ​റു​ക​ൾ

പ​ഴ​ങ്ങ​ളും സ്വാ​ഭാ​വി​ക പ​ഴ​ച്ചാ​റു​ക​ളും കൊ​ടു​ത്ത​യ​യ്ക്കാം. എ​ണ്ണ​യി​ൽ വ​റു​ത്ത വി​ഭ​വ​ങ്ങ​ൾ പ​തി​വാ​ക്ക​രു​ത്. ത​ടി കൂ​ട്ടും.

ഉ​രു​ള​ക്കി​ഴ​ങ്ങ് ഫ്രൈ ​പ​തി​വാ​ക്ക​രു​ത്

വ​റു​ത്ത സാ​ധ​ന​ങ്ങ​ൾ, കേ​ക്ക്, പ​ഫ്സ്, ഏ​ത്ത​യ്ക്ക ചി​പ്സ് എ​ന്നി​വ​യും ഇ​ട​നേ​ര​ങ്ങ​ളി​ൽ ക​ഴി​ക്കാ​ൻ കു​ട്ടി​ക​ൾ​ക്കു പ​തി​വാ​യി കൊ​ടു​ത്ത​യ​യ്ക്ക​രു​ത്. ഫാ​സ്റ്റ് ഫു​ഡെ​ന്നോ ജ​ങ്ക് ഫു​ഡ് എ​ന്നോ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഇ​ത്ത​രം ബേ​ക്ക​റി വി​ഭ​വ​ങ്ങ​ളി​ൽ ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ൾ ഇ​ല്ല.

ഉ​രു​ള​ക്കി​ഴ​ങ്ങ് ഫ്രൈ, ​മെ​ഴു​ക്കു​പു​ര​ട്ടി എ​ന്നി​വ​യും പ​തി​വാ​യി ക​ഴി​ക്ക​രു​ത്. ഉ​രു​ള​ക്കി​ഴ​ങ്ങ് ചേ​ർ​ത്ത ഫാ​സ്റ്റ് ഫു​ഡും പ​തി​വാ​ക്ക​രു​ത്.

സു​ര​ക്ഷി​ത​മാ​വ​ണം ഭ​ക്ഷ​ണം

വീ​ട്ടി​ൽ ത​യാ​റാ​ക്കാ​ൻ ക​ഴി​യാ​ത്ത സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പു​റ​ത്തു നി​ന്നു ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തു സ്വാ​ഭാ​വി​കം. പ​ക്ഷേ, അ​ത്ത​രം ഭ​ക്ഷ​ണം സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

 

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ടന്‍റ്

13-08-2025

എ​ന്നും ക​ഴി​ക്കാ​നു​ള്ള​ത​ല്ല ഫാ​സ്റ്റ്ഫു​ഡ്

ഫാ​സ്റ്റ് ഫു​ഡി​ലെ മ​റ്റൊ​ര​പ​ക​ട​സാ​ധ്യ​ത​യാ​ണു വെ​റ്റ​റി​ന​റി റ​സി​ഡ്യൂ. പെ​ട്ടെ​ന്നു ത​ടി​വ​യ്ക്കാ​ൻ കോ​ഴി​ക്കു ന​ല്കു​ന്ന ഹോ​ർ​മോ​ണു​ക​ൾ പി​ന്നീ​ടു മാം​സ​ത്തി​ൽ ഉ​ൾ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

മൃ​ഗ​ങ്ങ​ൾ​ക്ക് അ​സു​ഖം വ​രാ​തി​രി​ക്കാ​ൻ ന​ല്കു​ന്ന ആ​ന്‍റി ബ​യോ​ട്ടി​ക്കു​ക​ളും മാം​സ​ത്തി​ൽ അ​വ​ശേ​ഷി​ക്കാ​നി​ട​യു​ണ്ട്. ഇ​തൊ​ക്കൊ​ണ് വെ​റ്റ​റി​ന​റി റ​സി​ഡ്യു.

ആ​ൺ​കു​ട്ടി​ക​ൾ​ക്കും അ​മി​ത സ്ത​ന​വ​ള​ർ​ച്ച!

ഇ​ത്ത​രം ബോ​യി​ല​ർ ചി​ക്ക​ൻ ശീ​ല​മാ​ക്കു​ന്ന​വ​രു​ടെ ശ​രീ​ര​ത്തി​ൽ ഹോ​ർ​മോ​ണ്‍ അ​ടി​ഞ്ഞു​കൂ​ടും. ത​ടി കൂ​ടും. ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും അ​മി​ത സ്ത​ന​വ​ള​ർ​ച്ച ഉ​ണ്ടാ​കും.

കൈ ​ക​ഴു​ക​ണം

ഭ​ക്ഷ്യ​വി​ഷ​ബാ​ധ, ഭ​ക്ഷ​ണം മ​ലി​ന​മാ​ക​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു റ​സ്റ്റ​റ​ന്‍റ് ഉ​ട​മ​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും കൃ​ത്യ​മാ​യ അ​റി​വു​ണ്ടാ​യി​രി​ക്ക​ണം.

ഭ​ക്ഷ്യ​വി​ഷ​ബാ​ധ സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണം. റ​സ്റ്റ​റ​ന്‍റ് ജീ​വ​ന​ക്കാ​രു​ടെ വ്യ​ക്തി​ശു​ചി​ത്വ​വും പ്ര​ധാ​നം.

ടോ​യ്‌​ല​റ്റി​ൽ പോ​യ ശേ​ഷ​വും...

ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ ടോ​യ്‌​ല​റ്റി​ൽ പോ​യ​ശേ​ഷം കൈ ​സോ​പ്പി​ട്ടു ക​ഴു​കി​യി​ല്ലെ​ങ്കി​ൽ പോ​ലും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സു​ര​ക്ഷി​ത​മ​ല്ലാ​തെ​യാ​കാം. മാ​ലി​ന്യം ക​ല​രാം.

മൂ​ക്കു ചീ​റ്റി​യ ശേ​ഷ​വും മ​റ്റു ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ച്ച ശേ​ഷ​വും കൈ ​സോ​പ്പി​ട്ടു ക​ഴു​കാ​തെ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തും അ​പ​ക​ടം.

അ​തി​നാ​ൽ സോ​പ്പോ ഹാ​ൻ​ഡ് വാ​ഷോ ഉ​പ​യോ​ഗി​ച്ചു കൈ ​ക​ഴു​കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു റ​സ്റ്റ​റ​ന്‍റ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഫ​ല​പ്ര​ദ​മാ​യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ല്ക​ണം.

റ​സ്റ്റ​റ​ന്‍റ് ഉ​ട​മ​ക​ൾ ഇ​ക്കാ​ര്യ ത്തി​ൽ ശ്ര​ദ്ധ​പു​ല​ർ​ത്ത​ണം.

അ​ധി​ക അ​ള​വി​ൽ ക​ഴി​ക്ക​രു​ത്

ഓ​ർ​ക്കു​ക, ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ൾ അ​ധി​ക​വും മൈ​ദ​യി​ലാ​ണു ത​യാ​റാ​ക്കു​ന്ന​ത്. ഇ​ത്ത​രം വി​ഭ​വ​ങ്ങ​ൾ എ​ന്നും ക​ഴി​ക്കേ​ണ്ട​വ​യ​ല്ലെ​ന്ന് ഓ​ർ​ക്കു​ക. വ​ല്ല​പ്പോ​ഴും മാ​ത്രം ക​ഴി​ക്കാ​നു​ള​ള​താ​ണെ​ന്ന് മ​ന​സി​ൽ വ​യ്ക്കു​ക.

ഒ​രു ഭ​ക്ഷ​ണ​വും ദോ​ഷ​മാ​ണ്, തൊ​ടാ​നേ പാ​ടി​ല്ല എ​ന്നി​ങ്ങ​നെ പ​റ​യാ​നാ​വി​ല്ല. ഒ​ന്നും ശീ​ല​മാ​ക്ക​രു​ത്. അ​ധി​ക അ​ള​വി​ൽ ക​ഴി​ക്ക​രു​ത്.

വ​യ​റു നി​റ​യ്ക്കാ​നു​ള്ള​ത​ല്ല

വ്യ​ത്യ​സ്ത​രു​ചി അ​നു​ഭ​വി​ച്ച​റി​യാ​ൻ ഒ​രു ചെ​യ്ഞ്ചി​നു വേ​ണ്ടി മാ​സ​ത്തി​ലൊ​രി​ക്ക​ലോ മ​റ്റോ അ​ല്പം ക​ഴി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. ഓ​ർ​ക്കു​ക, ഇ​ത്ത​രം വി​ഭ​വ​ങ്ങ​ൾ വ​യ​റു നി​റ​യ്ക്കാ​ൻ വേ​ണ്ടി​യു​ള​ള​ത​ല്ല.

എ​ന്നും ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​ത്...

പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ത​വി​ടു ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ, മീ​ൻ, മു​ട്ട തു​ട​ങ്ങി​യ​വ​യാ​ണു ശീ​ല​മാ​ക്കേ​ണ്ട​ത്; എ​ന്നും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​ത്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്

20-08-2025

വീ​ട്ടി​ലു​ണ്ടാ​ക്കാം ഫാ​സ്റ്റ് ഫു​ഡ്!

ഫാ​സ്റ്റ് ഫു​ഡ് തീ​രെ ഒ​ഴി​വാ​ക്കാ​നാ​വി​ല്ല. അ​പ്പോ​ൾ അ​തി​നെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു സ​ഹാ​യ​ക​മാ​യ രീ​തി​യി​ൽ മാ​റ്റി​യെ​ടു​ക്ക​ണം. പു​റ​ത്തു നി​ന്നു വാ​ങ്ങു​ന്ന മി​ക്ക ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളും വീ​ട്ടി​ൽ​ത്ത​ന്നെ ത​യാ​റാ​ക്കാ​നാ​കും എ​ന്ന​താ​ണു വാ​സ്ത​വം.

ചീ​സ് ഒ​ഴി​വാ​ക്കി പി​സ

പി​സ ആ​രോ​ഗ്യ​ക​ര​മാ​യ രീ​തി​യി​ൽ വീ​ട്ടി​ൽ ത​യാ​റാ​ക്കാ​നാ​കും. പി​സ​ബേ​സ് വാ​ങ്ങി അ​തി​ൽ പ​ച്ച​ക്ക​റി​ക​ളും വേ​വി​ച്ച ചി​ക്ക​നും ചേ​ർ​ത്ത് ന​മു​ക്കു ത​ന്നെ ത​യാ​റാ​ക്കാം. കൊ​ഴു​പ്പു കു​റ​യ്ക്കാ​ൻ പി​സ​യി​ൽ ചീ​സ് ഒ​ഴി​വാ​ക്കാം.

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക്...

ഇ​ട​നേ​ര​ങ്ങ​ളി​ൽ ക​ഴി​ക്കാ​ൻ ഫാ​സ്റ്റ് ഫു​ഡ് വാ​ങ്ങി കു​ട്ടി​ക​ൾ​ക്കു സ്കൂ​ളി​ൽ കൊ​ടു​ത്ത​യ​യ്ക്കു​ന്ന ശീ​ലം മാ​താ​പി​താ​ക്ക​ൾ ഉ​പേ​ക്ഷി​ക്ക​ണം. ഇ​ത്ത​രം ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നു പോ​ഷ​ക​ങ്ങ​ൾ കി​ട്ടു​ന്നി​ല്ല.

ഇ​ട​ഭ​ക്ഷ​ണം കൊ​ഴു​പ്പു​കൂ​ടി​യ​വ​യാ​യ​തി​നാ​ൽ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണം ശ​രി​ക്കു ക​ഴി​ക്കാ​നു​മാ​വി​ല്ല.

ഇ​ട​നേ​ര​ങ്ങ​ളി​ൽ ന​ട്സ്...

ഇ​ട​നേ​ര​ങ്ങ​ളി​ൽ ക​ഴി​ക്കാ​ൻ അ​നു​യോ​ജ്യം ന​ട്സ് ആ​ണ്. ഏ​തു​ത​രം ന​ട്സ് ആ​ണെ​ങ്കി​ലും അ​തി​ൽ പ്രോ​ട്ടീ​ന്‍റെ അ​ള​വു കൂ​ടു​ത​ലാ​ണ്. ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ മൈ​ക്രോ ന്യൂ​ട്രി​യ​ന്‍റ്സ് എ​ല്ലാ​മു​ണ്ട്.

ബ്ര​ഡ് സാ​ൻ​ഡ് വി​ച്ച്

മ​ല്ലി​യി​ല, പു​തി​ന​യി​ല മു​ത​ലാ​യ​വ കൊ​ണ്ടു ത​യാ​റാ​ക്കി​യ ച​ട്നി ഉ​പ​യോ​ഗി​ച്ചു പ​ച്ച​ക്ക​റി​ക​ൾ നി​റ​ച്ച ബ്ര​ഡ് സാ​ൻ​ഡ് വി​ച്ച് കൊ​ടു​ത്ത​യ​യ്ക്കാം. ഏ​ത്ത​പ്പ​ഴ​മോ മ​റ്റു പ​ഴ​ങ്ങ​ളോ കൊ​ടു​ത്ത​യ​യ്ക്കാം.

പ​ഴ​ങ്ങ​ൾ, സ്വാ​ഭാ​വി​ക പ​ഴ​ച്ചാ​റു​ക​ൾ

പ​ഴ​ങ്ങ​ളും സ്വാ​ഭാ​വി​ക പ​ഴ​ച്ചാ​റു​ക​ളും കൊ​ടു​ത്ത​യ​യ്ക്കാം. എ​ണ്ണ​യി​ൽ വ​റു​ത്ത വി​ഭ​വ​ങ്ങ​ൾ പ​തി​വാ​ക്ക​രു​ത്. ത​ടി കൂ​ട്ടും.

ഉ​രു​ള​ക്കി​ഴ​ങ്ങ് ഫ്രൈ ​പ​തി​വാ​ക്ക​രു​ത്

വ​റു​ത്ത സാ​ധ​ന​ങ്ങ​ൾ, കേ​ക്ക്, പ​ഫ്സ്, ഏ​ത്ത​യ്ക്ക ചി​പ്സ് എ​ന്നി​വ​യും ഇ​ട​നേ​ര​ങ്ങ​ളി​ൽ ക​ഴി​ക്കാ​ൻ കു​ട്ടി​ക​ൾ​ക്കു പ​തി​വാ​യി കൊ​ടു​ത്ത​യ​യ്ക്ക​രു​ത്. ഫാ​സ്റ്റ് ഫു​ഡെ​ന്നോ ജ​ങ്ക് ഫു​ഡ് എ​ന്നോ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഇ​ത്ത​രം ബേ​ക്ക​റി വി​ഭ​വ​ങ്ങ​ളി​ൽ ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ൾ ഇ​ല്ല.

ഉ​രു​ള​ക്കി​ഴ​ങ്ങ് ഫ്രൈ, ​മെ​ഴു​ക്കു​പു​ര​ട്ടി എ​ന്നി​വ​യും പ​തി​വാ​യി ക​ഴി​ക്ക​രു​ത്. ഉ​രു​ള​ക്കി​ഴ​ങ്ങ് ചേ​ർ​ത്ത ഫാ​സ്റ്റ് ഫു​ഡും പ​തി​വാ​ക്ക​രു​ത്.

സു​ര​ക്ഷി​ത​മാ​വ​ണം ഭ​ക്ഷ​ണം

വീ​ട്ടി​ൽ ത​യാ​റാ​ക്കാ​ൻ ക​ഴി​യാ​ത്ത സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പു​റ​ത്തു നി​ന്നു ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തു സ്വാ​ഭാ​വി​കം. പ​ക്ഷേ, അ​ത്ത​രം ഭ​ക്ഷ​ണം സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

 

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ടന്‍റ്

18-08-2025

പഞ്ചകർമ ചികിത്സ

ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി ന​ല്ല ആ​രോ​ഗ്യം കൈ​വ​രി​ക്കു​ന്ന​തി​നും രോ​ഗ​ങ്ങ​ളെ അ​ക​റ്റി നി​ർ​ത്തു​ന്ന​തി​നു​മാ​യി പ്ര​കൃ​തി​ദ​ത്ത​മാ​യ ചി​ല ചി​കി​ത്സാ​രീ​തി​ക​ൾ ആ​യു​ർ​വേ​ദ​ശാ​സ്ത്ര​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു. അ​തി​ൽ ഒ​ന്നാ​ണ് പ​ഞ്ച​ക​ർ​മ ചി​കി​ത്സ.​ ശ​രീ​ര​ത്തി​ന് സ​ന്തു​ലി​താ​വ​സ്ഥ കൈ​വ​രി​ക്കാ​ൻ അ​ഞ്ച് രീ​തി​ക​ളു​ടെ ഒ​രു സം​യോ​ജ​ന​മാ​ണ് പ​ഞ്ച​ക​ർ​മ.

വ​മ​നം, വി​രേ​ച​നം, വ​സ്തി, ന​സ്യം, ര​ക്ത​മോ​ക്ഷം എ​ന്നീ അ​ഞ്ച് ചി​കി​ത്സ​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.​ ദോ​ഷ​ക​ര​മാ​യ മാ​ലി​ന്യ​ങ്ങ​ളെ ശ​രീ​ര​ത്തി​നു​ള്ളി​ൽ നി​ന്നു പു​റ​ന്ത​ള്ളു​ന്ന​തി​ന് ഈ ​ചി​കി​ത്സ​ സഹായകം.​ ഓ​രോ വ്യ​ക്തി​യു​ടേ​യും പ്ര​കൃ​തി, പ്രാ​യം, ആ​രോ​ഗ്യ​സ്ഥി​തി എ​ന്നി​വ അ​നു​സ​രി​ച്ചു ചി​കി​ത്സ വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കും.

പ​ഞ്ച​ക​ർ​മ ചി​കി​ത്സ​യി​ലൂ​ടെ ശ​രീ​ര​ത്തി​ലെ കോ​ശ​ങ്ങ​ൾ​ക്ക് ഉ​ണ​ർ​വ് വ​രി​ക​യും ശാ​രീ​രി​ക ച​ക്ര​ങ്ങ​ളെ ഉ​ണ​ർ​ത്തു​ക​യും ചെ​യ്യു​ന്നു. ​അ​തു​പോ​ലെ ശാ​രീ​രി​ക​വും മാ​ന​സി​കവു​മാ​യി ഉ​ന്മേ​ഷം പ​ഞ്ച​ക​ർ​മ ചി​കി​ത്സ​യി​ലൂ​ടെ ല​ഭി​ക്കു​ന്നു.

21 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​ചി​കി​ത്സ​യി​ൽ കൃ​ത്യ​മാ​യി ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ളും പ​ഥ്യ​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. അ​തി​നാ​ൽ രോ​ഗ​പ്ര​തി​രോ​ധശേ​ഷി കൂ​ട്ടാ​നും ശ​രീ​ര ബ​ല വ​ർ​ധ​ന​യ്ക്കും ആ​യു​ർ​വേ​ദ പ്ര​കാ​രം മ​രു​ന്നു ക​ഞ്ഞി ഔ​ഷ​ധ​പ്ര​യോ​ഗം, ശോ​ധ​ന ചി​കി​ത്സ, ആ​ഹാ​രനി​യ​ന്ത്ര​ണം എ​ന്നി​വ​യി​ലൂ​ടെ സാ​ധി​ക്കും.

മരുന്നുക​ഞ്ഞി

ത​വി​ടു ക​ള​യാ​ത്ത ഞ​വ​ര അ​രി - 100 ഗ്രാം. ​ഉ​ലു​വ - 5 ഗ്രാം. ​ആ​ശാ​ളി - 5 ഗ്രാം. ​ജീ​ര​കം - 5 ഗ്രാം. ​കാ​ക്ക​വ​ട്ട് - ഒ​ന്നി​ന്‍റെ പ​കു​തി. പ​ച്ച​മ​രു​ന്നു​ക​ൾ ( മു​ക്കു​റ്റി, ച​തു​ര വെ​ണ്ണ​ൽ, കൊ​ഴ​ൽ​വാ​ത​ക്കൊ​ടി, നി​ല​പ്പാ​ല, ആ​ട​ലോ​ട​ക​ത്തി​ന്‍റെ ഇ​ല, ക​രിം​കു​റു​ഞ്ഞി, ത​ഴു​താ​മ, ചെ​റു​ള, കീ​ഴാ​ർ​നെ​ല്ലി, ക​യ്യു​ണ്യം, ക​റു​ക​പ്പു​ല്ല്, മു​യ​ൽ​ചെ​വി​യ​ൻ) എന്നിവ തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം ചേ​ർ​ത്തു പ​ച്ച​മ​രു​ന്നു​ക​ൾ ഇ​ടി​ച്ചുപി​ഴി​ഞ്ഞു നീ​രെ​ടു​ക്കു​ക.

ത​യാ​റാ​ക്കു​ന്ന വി​ധം

ആ​റി​ര​ട്ടി പ​ച്ച​മ​രു​ന്നു നീ​രി​ൽ ഞ​വ​ര അ​രി ഇ​ട്ട് ഇ​തി​ലേ​ക്ക് ആ​ശാ​ളി, ജീ​ര​കം, ഉ​ലു​വ എ​ന്നി​വ​യും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ക്കു​ക. ചെ​റു​തീ​യി​ൽ വേ​വി​ക്കു​ക. പ​കു​തി വേ​കു​മ്പോ​ൾ അ​ര​ച്ച കാ​ക്ക​വ​ട്ട് ചേ​ർ​ത്ത് വീ​ണ്ടും വേ​വി​ക്കു​ക.

അ​രി വെ​ന്തു ക​ഴി​ഞ്ഞാ​ൽ അ​തി​ലേ​ക്കു തേ​ങ്ങാ​പ്പാ​ൽ ചേ​ർ​ത്ത​ശേ​ഷം തീ ​അ​ണ​യ്‌​ക്കാം. അ​ര സ്‌​പൂ​ൺ പ​ശു​വി​ൻ നെ​യ്യി​ൽ ഒ​രു നു​ള്ള് ആ​ശാ​ളി, ഉ​ലു​വ, ജീ​ര​കം എ​ന്നി​വ വ​റു​ത്തെ​ടു​ത്ത് ചേ​ർ​ക്കു​ക.​ തേ​ങ്ങാ​പ്പാ​ലും നെ​യ്യും ഒ​ഴി​വാ​ക്കി​യും ക​ഞ്ഞി ത​യാ​റാ​ക്കാം.

തി​ര​ക്കു​പി​ടി​ച്ച ആ​ധു​നി​ക​കാ​ല​ത്ത് ശ​രീ​ര​സം​ര​ക്ഷ​ണം പ്ര​ധാ​നം. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ വ​ലി​യ​തോ​തി​ൽ ക​ണ്ടു​വ​രു​ന്ന ഈ ​കാ​ല​ത്ത് വ്യ​ക്തിദോ​ഷ​ങ്ങ​ൾ​ക്ക് അ​ധി​ഷ്ഠി​ത​മാ​യ ചി​കി​ത്സാ​രീ​തി​ക​ൾ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ആ​യു​ർ​വേ​ദം തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

നൂ​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പ് രൂ​പ​പ്പെ​ട്ട ആ​യു​ർ​വേ​ദശാ​സ്ത്രം സ​മൂ​ഹ​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ഇ​ട​പെ​ട്ട് സ​ജീ​വ​മാ​യി ഇ​ന്നും നി​ല​നി​ൽ​ക്കു​ന്നു. പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി​യു​ള്ള ജീ​വി​ത​ത്തി​നും അ​തു​വ​ഴി സ്വ​സ്ഥ​മാ​യ ശ​രീ​ര​വും സ്വ​സ്ഥ​മാ​യ മ​ന​സും രൂപപ്പെടുത്തി ആ​രോ​ഗ്യ​പൂ​ർ​ണ​മാ​യ ഒ​രു പ​രി​സ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ന് നി​ർ​ണാ​യ​ക​മാ​യ ഒ​ന്നാ​ണ് ക​ർ​ക്കടക ചി​കി​ത്സ.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​നി​ത്യ എ.​കെ.
സ്പെ​ഷ​ലി​സ്റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഗ​വ​ൺമെന്‍റ് ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ, കോ​യൊ​ങ്ക​ര, കാ​സ​ർ​ഗോ​ഡ്.

26-07-2025

കം​ഗാ​രു മ​ദ​ർ കെ​യ​ർ ന​ല്‍​കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​ത്…

ശ​രീ​ര​ഭാ​രം കു​റ​ഞ്ഞും മാ​സം തി​ക​യാ​തെ​യും (37 ആ​ഴ്ച​ക​ള്‍​ക്ക് മു​ന്‍​പ്) ജ​നി​ക്കു​ന്ന ശി​ശു​ക്ക​ളെ അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ത്വ​ക്കു​ക​ള്‍ ചേ​ര്‍​ന്നി​രി​ക്കു​ന്ന വി​ധ​ത്തി​ല്‍ പ​രി​ച​രി​ക്കു​ന്ന രീ​തി​യാ​ണ് കം​ഗാ​രു മ​ദ​ർ കെ​യ​ർ.

  • കം​ഗാ​രു മ​ദ​ർ കെ​യ​ർ ന​ല്‍​കു​ന്ന​വ​ർ​ക്കു മാ​ന​സി​ക ത​യാ​റെ​ടു​പ്പ് അ​ത്യാ​വ​ശ്യ​മാ​ണ്.
  • മു​ഴു​വ​ന്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും ഈ ​രീ​തി​യെ​കു​റി​ച്ച് പ​റ​ഞ്ഞു കൊ​ടു​ക്കു​ക. സം​ശ​യ​ങ്ങ​ള്‍ ദൂ​രീ​ക​രി​ച്ച് ആ​ത്മ​വി​ശ്വാ​സം വ​ള​ര്‍​ത്തു​ക.
  • കം​ഗാ​രു മ​ദ​ർ കെ​യ​ർ ന​ല്‍​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന മ​റ്റ് കു​ഞ്ഞു​ങ്ങ​ളു​ടെ ര​ക്ഷി​താ​ക്ക​ളു​മാ​യി സം​സാ​രി​ക്കാ​ന്‍ സാ​ഹ​ച​ര്യം ന​ല്‍​കു​ക.
  • മു​ന്‍​ഭാ​ഗം തു​റ​ക്കാ​വു​ന്ന അ​യ​ഞ്ഞ വ​സ്ത്ര​മാ​ണ് അ​മ്മ​മാ​ര്‍ ധ​രി​ക്കേ​ണ്ട​ത്.
  • കു​ഞ്ഞി​ന് തു​ണി​തൊ​പ്പി, കാ​ലു​റ, മു​ന്‍​ഭാ​ഗം തു​റ​ക്കു​ന്ന കു​ഞ്ഞു​ടു​പ്പ് എ​ന്നി​വ അ​ണി​യി​ക്കാം.
  • അ​ര​യി​ല്‍ കെ​ട്ടാ​നു​ള്ള തു​ണി​യും ക​രു​തു​ക.

45 ഡി​ഗ്രി ചാ​രി​യി​രു​ന്ന്…

സൗ​ക​ര്യ​പ്ര​ദ​മാ​യി 45 ഡി​ഗ്രി ചാ​രി​യി​രി​ക്കു​ന്ന രീ​തി​യാ​ണ് കം​ഗാ​രു മ​ദ​ർ കെ​യ​റി​നു ന​ല്ല​ത്. ചാ​രു​ക​സേ​ര​യി​ല്‍ ഇ​രി​ക്കു​ന്ന രീ​തി​യി​ലും കം​ഗാ​രു മ​ദ​ർ കെ​യ​ർ ന​ല്‍​കാം.

  •  അ​മ്മ​യു​ടെ സ്ത​ന​ങ്ങ​ള്‍​ക്കി​ട​യി​ലാ​യി കു​ഞ്ഞി​നെ ക​മ​ഴ്ത്തി കി​ട​ത്തു​ന്നു.
  •  ത​ല ഒ​രു വ​ശ​ത്തേ​യ്ക്കും അ​ല്പം മു​ക​ളി​ലേ​യ്ക്കും ച​രി​ഞ്ഞി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. ഇ​ത് ശ്വാ​സ​നാ​ളം തു​റ​ന്നി​രി​ക്കാ​ന്‍ സ​ഹാ​യി​ക്കും.
  •  കു​ഞ്ഞി​ന്‍റെ കാ​ലു​ക​ള്‍ ‘W ‘ആ​കൃ​തി​യി​ല്‍ വ​ള​ഞ്ഞ് അ​മ്മ​യു​ടെ ഉ​ദ​ര​ഭാ​ഗ​ത്ത് ഇ​രു​വ​ശ​ത്തേ​ക്കു​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.
  •  കു​ഞ്ഞി​ന്‍റെ അ​ര​മു​ത​ല്‍ കീ​ഴോ​ട്ട് വീ​തി​യു​ള്ള ഒ​രു തു​ണി​കൊ​ണ്ട് അ​മ്മ​യോ​ടൊ​പ്പം ചു​റ്റി​വ​യ്ക്കാ​വു​ന്ന​താ​ണ്.

ഇ​തി​നു​ശേ​ഷം അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ഒ​രു​മി​ച്ച് മൂ​ടാ​വു​ന്ന രീ​തി​യി​ലെ വ​സ്ത്രം ധ​രി​യ്ക്കാ​വു​ന്ന​താ​ണ്. കു​ഞ്ഞി​ന്‍റെ ത​ല​ഭാ​ഗം മൂ​ടാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.

എ​ത്ര സ​മ​യം ന​ല്‍​കാം ?

ഏ​റ്റ​വും കു​റ​ഞ്ഞ​ത് 1 മ​ണി​ക്കൂ​ര്‍ മു​ത​ല്‍ 2 മ​ണി​ക്കൂ​ര്‍ വ​രെ​യും തു​ട​ര്‍​ച്ച​യാ​യി ന​ല്‍​കി​യാ​ല്‍ മാ​ത്ര​മേ കം​ഗാ​രു മ​ദ​ർ കെ​യ​ർ ഫ​ല​പ്ര​ദ​മാ​കൂ. ഒ​രു ദി​വ​സ​ത്തി​ല്‍ 24 മ​ണി​ക്കൂ​ര്‍ വേ​ണ​മെ​ങ്കി​ലും കം​ഗാ​രു മ​ദ​ർ കെ​യ​ർ ന​ല്‍​കാ​വു​ന്ന​താ​ണ്.

അ​മ്മ​യ്ക്ക് വി​ശ്ര​മം ആ​വ​ശ്യ​മു​ള്ള​പ്പോ​ഴോ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ കു​ഞ്ഞു​ങ്ങ​ള്‍ ഉ​ള്ള​പ്പോ​ഴോ (Twins, Triplets) അ​ച്ഛ​നോ കു​ടും​ബ​ത്തി​ലെ മ​റ്റു ബ​ന്ധു​ക്ക​ള്‍​ക്കോ കം​ഗാ​രു മ​ദ​ർ കെ​യ​ർ ന​ല്‍​കാ​വു​ന്ന​താ​ണ്.

കം​ഗാ​രു മ​ദ​ർ കെ​യ​ർ ന​ല്‍​കു​മ്പോ​ഴും അ​മ്മ​യ്ക്ക് ദൈ​നം​ദി​ന പ്ര​വ​ര്‍​ത്തി​ക​ള്‍ ചെ​യ്യു​ന്ന​തി​ന് (ഉ​റ​ങ്ങു​ക, ന​ട​ക്കു​ക, ഭ​ക്ഷ​ണം ക​ഴി​ക്കു​ക, വ​ര്‍​ത്ത​മാ​നം പ​റ​യു​ക) ഒ​രു ത​ട​സ​വു​മി​ല്ല.

കം​ഗാ​രു മ​ദ​ർ കെ​യ​റി​ന്‍റെ ഗു​ണ​ങ്ങ​ള്‍

  •  കു​ഞ്ഞി​ന്‍റെ ശ​രീ​രോ​ഷ്മാ​വ് താ​ഴ്ന്നു പോ​കാ​തെ ത​ട​യു​ന്നു.
  • മു​ല​പ്പാ​ല്‍ ന​ല്‍​കു​ന്ന​ത് അ​നാ​യാ​സ​മാ​ക്കു​ന്നു.
  • ആ​ശു​പ​ത്രി​വാ​സം കു​റ​യ്ക്കു​ന്നു.
  • അ​ണു​ബാ​ധ, ശ്വ​സ​ന​ത്തി​ലെ ത​ക​രാ​റു​ക​ള്‍ എ​ന്നി​വ കു​റ​യ്ക്കു​ന്നു.
  • അ​മ്മ​യ്ക്കും കു​ഞ്ഞി​നും മാ​ന​സി​ക സം​ഘ​ര്‍​ഷം കു​റ​യ്ക്കു​ന്നു.
  •  അ​മ്മ​യും കു​ഞ്ഞു​മാ​യു​ള്ള വൈ​കാ​രി​ക ബ​ന്ധം ബ​ല​പ്പെ​ടു​ത്തു​ന്നു.
  • കു​ഞ്ഞി​ന്‍റെ ശാ​രീ​രി​ക​വും ബു​ദ്ധി​പ​ര​വു​മാ​യ വ​ള​ര്‍​ച്ച ത്വ​രി​ത​പ്പെ​ടു​ത്തു​ന്നു.

ന​മ്മു​ടെ നാ​ട്ടി​ല്‍ ക​ഴി​ഞ്ഞ കു​റേ വ​ര്‍​ഷ​ങ്ങ​ളാ​യി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ളി​ലും ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ന​വ​ജാ​ത ശി​ശു വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഈ ​ചി​കി​ത്സാ​രീ​തി അ​വ​ലം​ബി​ക്കു​ന്നു​ണ്ട്.

ഇ​തി​നാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ശീ​ല​ന​വും ന​ല്‍​കു​ന്നു. ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ പ​രി​ച​ര​ണ രം​ഗ​ത്ത് വ​ലി​യ മാ​റ്റം കൊ​ണ്ടു​വ​രാ​ന്‍ ഈ ​ചി​കി​ത്സാ​രീ​തി​ക്കു ക​ഴി​യും എ​ന്ന​തി​ല്‍ ത​ര്‍​ക്ക​മി​ല്ല.

29-07-2025

ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ; പുകവലി, മദ്യപാനം ഉപേക്ഷിക്കാം

ചികിത്സാരീതി

കാ​ൻ​സ​റിന്‍റെ ഘ​ട്ടം, ബാ​ധി​ച്ച അ​വ​യ​വം, മൊ​ത്ത​ത്തി​ലു​ള്ള രോ​ഗി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ഘ​ട​ക​ങ്ങ​ളെ ആ​ശ്ര​യി​ച്ചാണ് ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാൻ​സ​റിന്‍റെ ചി​കി​ത്സാരീ​തി. ശ​സ്ത്ര​ക്രി​യ, കീ​മോ​തെ​റാ​പ്പി, റേ​ഡി​യോ തെ​റാ​പ്പി, ടാർഗെറ്റഡ് തെ​റാ​പ്പി എ​ന്നി​വ വി​വി​ധ ചി​കി​ത്സാ​രീ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ശസ്ത്രക്രിയ,കീമോ തെറാപ്പി

ശ​സ്ത്ര​ക്രി​യ പ​ല​പ്പോ​ഴും പ്രാ​ഥ​മി​ക ചി​കി​ത്സാ ഉ​പാ​ധി​യാ​ണ്. ടൂ​മ​ർ റി​സെ​ക്ഷ​ൻ, ക​ഴല വി​ച്ഛേ​ദി​ക്ക​ൽ, പു​ന​ർനി​ർ​മാ​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ ചി​കി​ത്സ​യി​ൽ ഉ​ൾ​പ്പെ​ട്ടേ​ക്കാം. കീ​മോ തെ​റാ​പ്പി​യും റേ​ഡി​യോ​തെ​റാ​പ്പി​യും ഒ​റ്റ​യ്ക്കോ സം​യോ​ജി​ത​മാ​യോ മു​ഴ​ക​ൾ ചു​രു​ക്കു​ന്ന​തി​നും കാൻ​സ​ർ കോ​ശ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കാം.

ഇമ്യൂ​ണോ തെ​റാ​പ്പി​, ടാ​ർ​ഗ​റ്റ് തെ​റാ​പ്പി

കാ​ൻ​സ​ർ കോ​ശ​ങ്ങ​ൾ​ക്കെ​തി​രേ ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ പ്ര​തി​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നോ അ​ല്ലെ​ങ്കി​ൽ പ്ര​ത്യേ​ക ത​ന്മാ​ത്ര വൈ​ക​ല്യ​ങ്ങ​ൾ ല​ക്ഷ്യ​മിട്ടോ ഉള്ള ചി​കി​ത്സാ ഓ​പ്ഷ​നു​ക​ളാ​ണ് ഇമ്യൂ​ണോ തെ​റാ​പ്പി​യും ടാ​ർ​ഗ​റ്റ് തെ​റാ​പ്പി​യും.

പുനരധിവാസം

ഇ​വ​ർ​ക്കാ​യു​ള്ള പു​ന​ര​ധി​വാ​സ പ്ര​ക്രി​യ​യി​ൽ ഫി​സി​യോ തെ​റാപ്പി​സ്റ്റ്, സ്പീ​ച്ച് തെ​റാപ്പി​സ്റ്റ്, ഡെന്‍റിസ്റ്റിക്കൽ, ഡ​യ​റ്റി​ഷ​ൻ, യോ​ഗ ട്രെ​യി​ന​ർ​മാ​ർ, സൈ​ക്കോ​ള​ജി​സ്റ്റ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു ടീം ​ആ​ണു വേ​ണ്ട​ത്. വീ​ട്ടു​കാ​ർ നല്കുന്ന പി​ന്തു​ണ ഏ​റെ പ്ര​ധാ​നമാ​ണ്. രോ​ഗം ചി​കി​ത്സി​ക്കു​ന്നതുപോ​ലെ ത​ന്നെ പ്ര​ധാ​ന​മാ​ണ് അ​തു ക​ഴി​ഞ്ഞു​ള്ള ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തും.

രോഗപ്രതിരോധം

ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​ൽ ഏ​റ്റ​വും പ്ര​ധാ​നം പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ന്ന​തും മ​ദ്യ​പാ​നം ഒ​ഴി​വാ​ക്കു​ന്ന​തുമാണ്. കൂ​ടാ​തെ സൂ​ര്യാ​ഘാ​ത​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​കു​ന്ന രീ​തി​യി​ൽ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക, സ​ൺ​സ്ക്രീ​ൻ ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ​വ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ക.

എ​ച്ച്പി​വിവാ​ക്സി​നേ​ഷ​ൻ

എ​ച്ച്പി​വിക്ക് ​എ​തി​രാ​യ വാ​ക്സി​നേ​ഷ​ൻ, പ്ര​ത്യേ​കി​ച്ച് കൗ​മാ​ര​ക്കാ​രിൽ... ഫ​ല​പ്ര​ദ​മാ​യപ്ര​തി​രോ​ധ ന​ട​പ​ടി​യാ​ണ്.പ​തി​വു ദ​ന്തപ​രി​ശോ​ധ​ന​ക​ൾ, സ്വ​യം പ​രി​ശോ​ധ​ന​ക​ൾ, സാ​ധ്യ​ത​യു​ള്ള ല​ക്ഷ​ണ​ങ്ങ​ളെക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം എ​ന്നി​വ ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാൻ​സ​ർ നേ​ര​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​നു സ​ഹാ​യി​ക്കും.

07-08-2025

കാ​പ്പി​യും പു​രു​ഷ ലൈം​ഗി​ക​ത​യും ത​മ്മി​ല്‍ എ​ന്ത്...?

നി​ങ്ങ​ള്‍ സ്ഥി​ര​മാ​യി കാ​പ്പി കു​ടി​ക്കു​ന്ന​വ​രാ​ണോ...? സ്ഥി​ര​മാ​യി കാ​പ്പി കു​ടി​ക്കു​ന്ന പു​രു​ഷ​ന്മാ​ര്‍​ക്ക് സ​ന്തോ​ഷ വാ​ര്‍​ത്ത, നി​ങ്ങ​ളു​ടെ ലൈം​ഗി​ക ശേ​ഷി​ക്ക് ഇ​ത് ഉ​ത്തേ​ജ​നം പ​ക​രം... കാ​പ്പി പ്രേ​മി​ക​ളാ​യ പു​രു​ഷ​ന്മാ​ര്‍​ക്ക് സ​ന്തോ​ഷി​ക്കാ​ന്‍ ഇ​തി​ല്‍​പ്പ​രം എ​ന്തു​വേ​ണം...

കാ​പ്പി കു​ടി​ക്കു​ന്ന പു​രു​ഷ​ന്മാ​ര്‍​ക്ക് ലൈം​ഗി​ക ക​രു​ത്ത് വ​ര്‍​ധി​ക്കാ​റു​ണ്ടെ​ന്നു പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കാ​പ്പി കു​ടി​ക്കു​ന്ന​തി​ന്‍റെ അ​ള​വ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ ഇ​തി​ല്‍​പ്പ​രം എ​ന്തു​കാ​ര​ണം വേ​ണം? കാ​പ്പി​യും പു​രു​ഷ ലൈം​ഗി​ക​ത​യും ത​മ്മി​ല്‍ എ​ങ്ങ​നെ ഇ​ഴ​ചേ​ര്‍​ന്നി​രി​ക്കു​ന്നു എ​ന്നു നോ​ക്കാം...

ഉ​ദ്ധാ​ര​ണ​ക്കു​റ​വി​നു പ​രി​ഹാ​രം

യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ടെ​ക്‌​സ​സ് ഹെ​ല്‍​ത്ത് സ​യ​ന്‍​സ് സെ​ന്‍റ​ര്‍ ന​ട​ത്തി​യ ഒ​രു പ​ഠ​ന​ത്തി​ല്‍ കാ​പ്പി കു​ടി​ക്കു​ന്ന​വ​ര്‍​ക്ക് ഉ​ദ്ധാ​ര​ണ​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, കാ​പ്പി​യി​ല്‍ മ​ധു​ര​മി​ട്ട് കു​ടി​ച്ചാ​ല്‍ പ്ര​മേ​ഹം ഉ​ണ്ടാ​കും എ​ന്ന​തു മ​റ്റൊ​രു പ്ര​ശ്‌​ന​മാ​ണ്.

അ​തു​കൊ​ണ്ട് കാ​പ്പി ക​ഴി​ക്കു​മ്പോ​ള്‍ പ​ര​മാ​വ​ധി മ​ധു​ര​വും പെ​യ്സ്റ്റു​ക​ളും ഇ​ല്ലാ​തെ വേ​ണം എ​ന്ന​തും മ​റ​ക്ക​രു​ത്. പ്ര​തി​ദി​നം 2 മു​ത​ല്‍ 3 ക​പ്പ് വ​രെ കാ​പ്പി കു​ടി​ച്ച ആ​ളു​ക​ള്‍​ക്ക് ഉ​ദ്ധാ​ര​ണ​ക്കു​റ​വ് വ​ള​രെ വി​ര​ള​മാ​ണെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ കാ​പ്പി കു​ടി​ക്കു​ന്ന​ത് നി​ങ്ങ​ള്‍​ക്ക് ക​ഫീ​ന്‍ പ​രി​ഹാ​രം ന​ല്‍​കു​ക മാ​ത്ര​മ​ല്ല, നി​ങ്ങ​ള്‍​ക്ക് ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ളും ല​ഭി​ക്കും. ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ള്‍ ര​ക്ത​യോ​ട്ടം മെ​ച്ച​പ്പെ​ടു​ത്തും. ഇ​ത് ഉ​ദ്ധാ​ര​ണ​ക്കു​റ​വി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഒ​രു പ്ര​ധാ​ന പ​രി​ഹാ​ര മാ​ര്‍​ഗ​മാ​ണ്.

സ്റ്റാ​മി​ന വ​ര്‍​ധി​പ്പി​ക്കു​ന്നു

ബെ​ഡ്‌​റൂ​മി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്ക​ണ​മെ​ങ്കി​ല്‍ സ്റ്റാ​മി​ന ആ​വ​ശ്യ​മാ​ണ്. മ​റ്റെ​ല്ലാ വ്യാ​യാ​മ​ങ്ങ​ളെ​യും പോ​ലെ ക​ലോ​റി ക​ത്തി​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക സ്വാ​ധീ​നം ലൈം​ഗി​ക​ത​യ്ക്കും ഉ​ണ്ട്. അ​താ​യ​ത് ന​ല്ല സ്റ്റാ​മി​ന​യു​ണ്ടെ​ങ്കി​ല്‍ ന​ല്ല​രീ​തി​യി​ല്‍ ലൈം​ഗി​ക​ത ആ​സ്വ​ദി​ക്കാം.

കാ​പ്പി​യി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ക​ഫീ​ന്‍ പു​രു​ഷ​ന്മാ​രി​ല്‍ സ്റ്റാ​മി​ന വ​ര്‍​ധി​പ്പി​ക്കും. ഒ​പ്പം ക്ഷീ​ണം കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കും. ക​ഫീ​ന്‍റെ സ്റ്റാ​മി​ന ബൂ​സ്റ്റിം​ഗ് കാ​യി​ക താ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. 75 ശ​ത​മാ​നം കാ​യി​ക താ​ര​ങ്ങ​ളും മ​ത്സ​ര​ത്തി​നു തൊ​ട്ടു​മു​മ്പ് ക​ഫീ​ന്‍ ക​ഴി​ക്കാ​റു​ണ്ട്.

സ​മ്മ​ര്‍​ദ്ദം കു​റ​യ്ക്കും

കാ​പ്പി​യി​ലെ ക​ഫീ​ന് സ​മ്മ​ര്‍​ദ്ദം കു​റ​യ്ക്കാ​നു​ള്ള ക​ഴി​വു​ണ്ട്. പ്ര​ത്യേ​കി​ച്ച് കാ​പ്പി​യും സു​ഗ​ന്ധ​ത്തി​ന്. സ​മ്മ​ര്‍​ദ്ദം കു​റ​യു​മ്പോ​ള്‍ മെ​ച്ച​പ്പെ​ട്ട രീ​തി​യി​ല്‍ ലൈം​ഗി​ക​ത ആ​സ്വ​ദി​ക്കാ​ന്‍ സാ​ധി​ക്കും. സ​മ്മ​ര്‍​ദ്ദം, ഉ​ത്ക​ണ്ഠ, ക്ഷീ​ണം എ​ന്നി​വ ലി​ബി​ഡോ കു​റ​യു​ന്ന​തി​ലേ​ക്ക് ന​യി​ക്കു​ന്നു.

ഇ​ത് ലൈം​ഗി​ക പ​രാ​ജ​യ​ത്തി​നും ഉ​ദ്ധാ​ര​ണ​ക്കു​റ​വി​നും കാ​ര​ണ​മാ​കാ​റു​ണ്ട്. ദീ​ര്‍​ഘ​കാ​ല സ​മ്മ​ര്‍​ദ്ദം ടെ​സ്റ്റോ​സ്റ്റി​റോ​ണ്‍ അ​ള​വ് കു​റ​യു​ന്ന​തു​ള്‍​പ്പെ​ടെ ജൈ​വ​പ​ര​മാ​യ മാ​റ്റ​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കും.

ലൈം​ഗി​ക ഹോ​ര്‍​മോ​ണാ​യ ടെ​സ്റ്റോ​സ്റ്റി​റോ​ണി​ന്‍റെ കു​റ​വ് താ​ല്‍​പ​ര്യം കു​റ​യ്ക്കു​ക​യും ഉ​ദ്ധാ​ര​ണ​ക്കു​റ​വി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യും. ഇ​തി​നെ​ല്ലാം പ​രി​ഹാ​ര​മാ​ര്‍​ഗ​മാ​ണ് ക​ഫീ​ന്‍.

ലൈം​ഗി​ക ആ​ഗ്ര​ഹം വ​ര്‍​ധി​പ്പി​ക്കും

കാ​പ്പി​യി​ലെ ക​ഫീ​ന്‍ ലൈം​ഗി​ക ആ​ഗ്ര​ഹം വ​ര്‍​ധി​പ്പി​ക്കു​മെ​ന്നു പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കാ​ര​ണം, ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ളാ​ല്‍ സ​മ്പ​ന്ന​മാ​യ ക​ഫീ​ന്‍ ഉ​ദ്ധാ​ര​ണ​ക്കു​റ​വ് പ​രി​ഹ​രി​ക്കും. അ​തോ​ടെ ലൈം​ഗി​ക ആ​ഗ്ര​ഹം ഓ​ട്ടോ​മാ​റ്റി​ക്കാ​യി ഉ​ണ​രും.

അ​തു​പോ​ലെ സ്റ്റാ​മി​ന വ​ര്‍​ധി​ക്കു​ന്ന​തോ​ടെ ലൈം​ഗി​ക​ത കൂ​ടു​ത​ല്‍ ആ​സ്വ​ദി​ക്കാ​നും സാ​ധി​ക്കും. കാ​പ്പി​യു​ടെ മ​ണം പോ​ലും സ​മ്മ​ര്‍​ദ്ദം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​താ​ണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Up